ഭാവിയിൽ അവൻ ഫാബ് 4 ലിസ്റ്റിൽ ഉണ്ടാക്കും, സർ ഡൊണാൾഡ് ബ്രാഡ്മാനും കുമാർ സംഗക്കാരയും ചേർന്ന ശൈലിയാണ് അവന്റേത്; ബാസിത് അലി പറയുന്നത് ഈ യുവ താരത്തെക്കുറിച്ച്

ശ്രീലങ്കൻ താരം കമിന്ദു മെൻഡിസിന് ടെസ്റ്റ് ക്രിക്കറ്റിൽ സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 7 വെള്ളിയാഴ്ച ഗാലെയിൽ കിവീസിനെതിരായ രണ്ടാം ടെസ്റ്റിൽ 182 റൺസിന് പുറത്താകാതെ നിന്ന് തകർപ്പൻ ഇന്നിംഗ്സിലൂടെ ശരിക്കുമൊരു ബാറ്റിംഗ് വിസ്മയം തന്നെയാണ് താരം സ്വന്തം ആരാധകർക്ക് മുന്നിൽ തീർത്തത് എന്ന് പറയാം.

വെറും 13 ഇന്നിങ്‌സുകൾ കളിച്ച താരം അതിൽ നിന്ന് അഞ്ച് ടെസ്റ്റ് സെഞ്ചുറികളാണ് നേടിയത്. മെൻഡിസിൻ്റെ ശോഭനമായ ഭാവി പ്രവചിച്ച മുൻ പാകിസ്ഥാൻ ബാറ്റർ ബാസിത് അലി, ഭാവിയിൽ താരം ‘ഫാബ് ഫോറിൽ’ ഇടം നേടണമെന്ന് പ്രസ്താവിച്ചു. അന്തരിച്ച ന്യൂസിലൻഡ് ക്രിക്കറ്റ് താരം മാർട്ടിൻ ക്രോ ആവിഷ്കരിച്ച പദമാണ് ഫാബ് ഫോർ. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരാണ് നിലവിൽ ഈ പട്ടികയിൽ പട്ടികയിലുള്ളത്. ഫാബുലസ് 4 എന്ന പാർട്ടികയിൽ ഉൾപ്പെട്ട ഈ നാല് താരങ്ങളും ഈ കാലയളവിൽ കാണിച്ചത് അപാരമായ സ്ഥിരത ആയിരുന്നു.

അതേസമയം, മെൻഡിസിൻ്റെ പന്ത് വൈകി കളിക്കുന്ന ശൈലി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുമായി സാമ്യമുള്ളതാണെന്നും ബാസിത് പരാമർശിച്ചു. തൻ്റെ YouTube ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ബാസിത് ഇങ്ങനെ പറഞ്ഞു.

“എന്തൊരു കളിക്കാരനാണ് അവൻ. ഇംഗ്ലണ്ട് സീരീസിലും ഞാൻ അവനെ കണ്ടു, ഇപ്പോൾ ഈ പരമ്പരയിലും. വരും ദിവസങ്ങളിൽ അവൻ ഫാബ് ഫോറിൽ ഉണ്ടായിരിക്കണം. അവന് വെറും 25 വയസ്സ് മാത്രമേ ഉള്ളൂ, അദ്ദേഹത്തിന് ഇത് ആദ്യ ദിവസങ്ങളാണ്. എനിക്ക് സംഗക്കാരയെ പോലെ തോന്നുന്നു. അവൻ വളരെ വൈകിയാണ് പന്ത് കളിക്കുന്നത്.”

കമിന്ദു മെൻഡിസ് തൻ്റെ തകർപ്പൻ ബാറ്റിംഗ് മികവ് കൊണ്ട് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ശ്രീലങ്കയുടെ അടുത്ത ബാറ്റിംഗ് ഇതിഹാസമായാണ് ഈ താരത്തെ പലരും വിശേഷിപ്പിക്കുന്നത്. തൻ്റെ 186*-റൺ സ്‌കോറിനിടെ, ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം 1000 റൺസ് പിന്നിട്ടു, സർ ഡോൺ ബ്രാഡ്‌മാനുമായി താരത്തെ താരതമ്യം ചെയ്യുന്നവരും നിരവധിയാണ്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍