അവനെ ആർസിബിയുടെ പടി ചവിട്ടാൻ അനുവദിക്കില്ല; ആരാധകരുടെ ആ മോഹം നടക്കില്ല; തുറന്നടിച്ച് എ ബി ഡിവില്യേഴ്‌സ്

ഇത്തവണ നടക്കുന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വാങ്ങാൻ പോകുന്ന ഇന്ത്യൻ താരമാണ് വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. മുൻ ഡൽഹി ക്യാപിറ്റൽസ് നായകനായ പന്തിനെ ഇത്തവണത്തെ റീടെൻഷനിൽ നിലനിർത്താൻ ടീം മാനേജ്‌മന്റ് തയ്യാറായില്ല. ഇതോടെ താരം മെഗാ താരലേലത്തിന് വേണ്ടി തന്റെ പത്രിക സമർപ്പിച്ചു.

അടുത്ത ഐപിഎലിൽ പന്തിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന പ്രധാന ടീമുകളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന് അനൗത്യോഗീകമായ റിപ്പോട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ടീം ഒരിക്കലും അതിന് ശ്രമിക്കില്ലെന്നും, പന്തിനെ സ്വന്തമാക്കാൻ സാധ്യത പഞ്ചാബ് കിങ്സിനായിരിക്കും എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ബെംഗളൂരു താരം എ ബി ഡിവില്യേഴ്‌സ്.

എ ബി ഡിവില്യേഴ്‌സ് പറയുന്നത് ഇങ്ങനെ:

“റിഷഭിനെ ആര്‍സിബി വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ ഞാനും കേട്ടു. എന്നാല്‍ ആര്‍സിബി റിഷഭിനെ വാങ്ങാനായി ശ്രമം നടത്തിയേക്കില്ല. അതിന് കാരണം റിഷഭിന് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന പ്രതിഫലമാണ്. എല്ലാ ഫ്രാഞ്ചൈസികളും റിഷഭിനെപ്പോലൊരു താരത്തെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചേക്കും. എനിക്ക് തോന്നുന്നത് പഞ്ചാബ് ആകും റിഷഭിനെ വാങ്ങുകയെന്നാണ്. കൂടുതല്‍ തുക പേഴ്‌സിലുള്ളതിനാല്‍ പഞ്ചാബിന് അത് സാധിച്ചേക്കും. എന്നാല്‍ ഇതെന്റെ വ്യക്തിപരമായ തോന്നലാണ്. റിക്കി പോണ്ടിങ്ങും റിഷഭും തമ്മില്‍ വൈകാരികമായ അടുപ്പമുണ്ടെന്ന് എനിക്കറിയാം” ഡിവില്യേഴ്‌സ് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ