2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോഹ്ലിക്ക് കൂടുതല്‍ വിജയം പ്രവചിച്ച് മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. കളിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ 491 ദിവസങ്ങള്‍ക്ക് ശേഷമാണ് കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനം.
അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഞങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നപ്പോള്‍, ചില ബുദ്ധിമുട്ടുള്ള പിച്ചുകളില്‍ അദ്ദേഹം തന്റെ ക്ലാസ് കാണിച്ചു. പരമ്പരയുടെ തുടക്കത്തില്‍ തന്നെ സെഞ്ച്വറി നേടിയത് സന്തോഷകരമാണ്. അദ്ദേഹത്തിന് ഒരു വലിയ പരമ്പരയുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു- രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
യശസ്വി ജയ്സ്വാള്‍ ശക്തമായി മുന്നേറുകയാണ്. ഒന്നര വര്‍ഷം മുമ്പ് അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഓസ്ട്രേലിയയില്‍ പോയി പെര്‍ത്തില്‍ കളിക്കാനും ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടാനും, പല കളിക്കാര്‍ക്കും അത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. വിശപ്പും ആഗ്രഹവും കൊണ്ട് അവനെപ്പോലെ ഒരാള്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.