ജെയിംസ് ആൻഡേഴ്സൺ തൻ്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റിനായി തയ്യാറെടുക്കുമ്പോൾ 20 വിക്കറ്റുകളും വീഴ്ത്തുന്നത് കാണുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പ്രതീക്ഷിക്കുന്നു. ആൻഡേഴ്സൻ്റെ കഴിവുകൾ ഇപ്പോഴും ലോകോത്തരമാണെന്നും എന്നാൽ അടുത്ത വർഷം നടക്കുന്ന എവേ ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കാനുള്ള സമയമാണിതെന്നും 33-കാരൻ അഭിപ്രായപ്പെട്ടു.
2003-ൽ അരങ്ങേറ്റം കുറിച്ച ആൻഡേഴ്സൺ, ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ ഇപ്പോൾ നേരിടാൻ ഒരുങ്ങുന്ന ടെസ്റ്റ് പരമ്പരയുടെ ലോർഡ്സിൽ തൻ്റെ കരിയർ പൂർത്തിയാക്കും. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി തൻ്റെ കരിയർ പൂർത്തിയാക്കും. കൂടാതെ മൊത്തത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ താരമായി ഫിനിഷ് ചെയ്യാനുള്ള അവസരവുമുണ്ട്. ഈ പരമ്പരയിൽ 8 വിക്കറ്റ് കൂടി വീഴ്ത്തിയത് ഷെയ്ൻ വോണിനെ മറികടക്കാനും ഉള്ള അവസരം താരത്തിനുണ്ട്.
ദി ടെലിഗ്രാഫിനോട് സംസാരിക്കുമ്പോൾ, സ്റ്റുവർട്ട് ബ്രോഡ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ആൻഡേഴ്സണും അത് തന്നെ വേണമെന്ന് സ്റ്റോക്സ് പറഞ്ഞിരിക്കുകയാണ്.
“ഞാൻ സത്യസന്ധനാണെങ്കിൽ അവൻ 20 വിക്കറ്റുകളും വീഴ്ത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തൻ്റെ വിരമിക്കലിനെ കുറിച്ചും മികച്ച പ്രകടനം പുറത്തെടുക്കാൻ ആഗ്രഹിക്കുന്നതിനെ കുറിച്ചും സ്റ്റുവർട്ട് പറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു പുതിയ താരത്തിന് വേണ്ടി വഴി മാറി കൊടുക്കുന്നതിന് മുമ്പ് അവർ ഏറ്റവും മികച്ചത് നൽകിയാണ് വിടപറയുന്നത്.”
അദ്ദേഹം കൂട്ടിച്ചേർത്തു:
“ജിമ്മിയുടെ കഴിവ് ഇപ്പോഴും രാജ്യാന്തര ക്രിക്കറ്റിന് പര്യാപ്തമാണ്. പക്ഷേ നമുക്ക് വലിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ജിമ്മിയെ പോലെ ഒരു താരം ടീമിൽ ഉണ്ട് എന്ന് പറയുന്നത് തന്നെ ഞങ്ങൾക്ക് ആത്മവിശ്വാസം ആണ്. അവനെ പോലെ ഒരു താരം ഇനി ഉണ്ടാകില്ല.
Read more
ആഷസിനായി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ആതിഥേയത്വം വഹിച്ചപ്പോൾ ആൻഡേഴ്സനെ സംബന്ധിച്ച് 2023 ലെ ഹോം സമ്മർ മറക്കാനാവാത്തതായിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് 85.40 ശരാശരിയിൽ അഞ്ച് വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.