അവൻ ഒരു ഇന്നിങ്സിലെ 20 വിക്കറ്റും വീഴ്ത്തും, ആ കാഴ്ച്ച കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്: ബെൻ സ്റ്റോക്സ്

ജെയിംസ് ആൻഡേഴ്സൺ തൻ്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റിനായി തയ്യാറെടുക്കുമ്പോൾ 20 വിക്കറ്റുകളും വീഴ്ത്തുന്നത് കാണുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പ്രതീക്ഷിക്കുന്നു. ആൻഡേഴ്സൻ്റെ കഴിവുകൾ ഇപ്പോഴും ലോകോത്തരമാണെന്നും എന്നാൽ അടുത്ത വർഷം നടക്കുന്ന എവേ ആഷസ് പരമ്പരയ്ക്ക് തയ്യാറെടുക്കാനുള്ള സമയമാണിതെന്നും 33-കാരൻ അഭിപ്രായപ്പെട്ടു.

2003-ൽ അരങ്ങേറ്റം കുറിച്ച ആൻഡേഴ്സൺ, ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെ ഇപ്പോൾ നേരിടാൻ ഒരുങ്ങുന്ന ടെസ്റ്റ് പരമ്പരയുടെ ലോർഡ്സിൽ തൻ്റെ കരിയർ പൂർത്തിയാക്കും. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി തൻ്റെ കരിയർ പൂർത്തിയാക്കും. കൂടാതെ മൊത്തത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ താരമായി ഫിനിഷ് ചെയ്യാനുള്ള അവസരവുമുണ്ട്. ഈ പരമ്പരയിൽ 8 വിക്കറ്റ് കൂടി വീഴ്ത്തിയത് ഷെയ്ൻ വോണിനെ മറികടക്കാനും ഉള്ള അവസരം താരത്തിനുണ്ട്.

ദി ടെലിഗ്രാഫിനോട് സംസാരിക്കുമ്പോൾ, സ്റ്റുവർട്ട് ബ്രോഡ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ആൻഡേഴ്സണും അത് തന്നെ വേണമെന്ന് സ്റ്റോക്സ് പറഞ്ഞിരിക്കുകയാണ്.

“ഞാൻ സത്യസന്ധനാണെങ്കിൽ അവൻ 20 വിക്കറ്റുകളും വീഴ്ത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തൻ്റെ വിരമിക്കലിനെ കുറിച്ചും മികച്ച പ്രകടനം പുറത്തെടുക്കാൻ ആഗ്രഹിക്കുന്നതിനെ കുറിച്ചും സ്റ്റുവർട്ട് പറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു പുതിയ താരത്തിന് വേണ്ടി വഴി മാറി കൊടുക്കുന്നതിന് മുമ്പ് അവർ ഏറ്റവും മികച്ചത് നൽകിയാണ് വിടപറയുന്നത്.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“ജിമ്മിയുടെ കഴിവ് ഇപ്പോഴും രാജ്യാന്തര ക്രിക്കറ്റിന് പര്യാപ്തമാണ്. പക്ഷേ നമുക്ക് വലിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ജിമ്മിയെ പോലെ ഒരു താരം ടീമിൽ ഉണ്ട് എന്ന് പറയുന്നത് തന്നെ ഞങ്ങൾക്ക് ആത്മവിശ്വാസം ആണ്. അവനെ പോലെ ഒരു താരം ഇനി ഉണ്ടാകില്ല.

ആഷസിനായി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ആതിഥേയത്വം വഹിച്ചപ്പോൾ ആൻഡേഴ്സനെ സംബന്ധിച്ച് 2023 ലെ ഹോം സമ്മർ മറക്കാനാവാത്തതായിരുന്നു. നാല് മത്സരങ്ങളിൽ നിന്ന് 85.40 ശരാശരിയിൽ അഞ്ച് വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ