'അവന്‍ ലോകകപ്പ് ടീമിലുണ്ടാവില്ല'; ഇന്ത്യന്‍ സൂപ്പര്‍ താരത്തെ കുറിച്ച് ഫിഞ്ച്

ആര്‍ അ്വിന്‍ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിലുണ്ടാവില്ലെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. അശ്വിനെ ഇന്ത്യക്ക് വേണമെങ്കില്‍ മെന്ററായി ടീമിനൊപ്പം കൂട്ടാമെന്നും ഫിഞ്ച് പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ സംസാരിക്കവേയാണ് ഫിഞ്ച് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിലെത്തുക എന്നത് അശ്വിന് വലിയ വെല്ലുവിളിയാവും. എന്നാല്‍ ടെസ്റ്റിലും ടി20യിലും എക്കാലത്തും മികവ് കാട്ടിയിട്ടുള്ള അശ്വിനെ ലോകകപ്പിനുള്ള ടീമിനൊപ്പം മെന്ററായി ഉള്‍പ്പെടുത്തിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. എന്നാല്‍ ഇന്ത്യയുടെ 15 അംഗ ടീമില്‍ അശ്വിന്‍ ഉണ്ടാവില്ല- ഫിഞ്ച് പറഞ്ഞു.

എന്നാല്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റിരിക്കുന്ന സാഹചര്യത്തില്‍ അശ്വിന് വിളിയെത്തിയേക്കും. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ തുടക്ക് പരിക്കേറ്റ അക്സര്‍ നിലവില്‍ ടീമിന് പുറത്താണ്. ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെട്ട അക്സറിന് 27ന് മുമ്പ് ഫിറ്റ്നെസ് തെളിയിക്കാനായില്ലെങ്കില്‍ പുറത്താകേണ്ടി വരും.

ഓസ്ട്രേലിയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍നിന്ന് നാല് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ അസാധാരണമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ അതിനിര്‍ണായകമായ രണ്ടാം മത്സരത്തില്‍ മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി വിജയത്തില്‍ ഒരു പ്രധാന പങ്കുവങ്കുവഹിച്ചു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ