ഹെഡിന് കിട്ടിയത് തലോടൽ, സിറാജിന് കിട്ടിയത് അടിയും; ഐസിസിയുടെ നടപടി ഇങ്ങനെ

അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഗ്രൗണ്ടിൽ വെച്ച് മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും നടത്തിയ വാക്ക് പോരിൽ കർശന നടപടി എടുത്ത് ഐസിസി. മുഹമ്മദ് സിറാജ് മാച്ച് ഫീയുടെ 20 ശതമാനം പിഴ അടയ്ക്കാനാണ് ഐസിസിയുടെ തീരുമാനം. എന്നാൽ ഓസ്‌ട്രേലിയൻ താരമായ ട്രാവിസ് ഹെഡിന് താകീദ് മാത്രമാണ് ലഭിച്ചത്.

ട്രാവിസ് ഹെഡ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. 141 പന്തിൽ 140 റൺസ് ആണ് അദ്ദേഹം അടിച്ചെടുത്തത്. മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു ഹെഡ് പുറത്തായത്. വിക്കറ്റ് നേടിയപ്പോൾ സിറാജ് ഹെഡിനോട് ഇറങ്ങി പോ എന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു. ആ സമയത്ത് ട്രാവിസ് ഹെഡ് എന്തോ പറഞ്ഞു കൊണ്ടാണ് സിറാജിനെ നോക്കിയത്. ഇതാണ് ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കം.

നല്ല ബോൾ ആണെന്നാണ് താൻ പറഞ്ഞത് എന്നാണ് ഹെഡിന്റെ വാദം. എന്നാൽ അങ്ങനെയല്ലെന്നും, അദ്ദേഹം കള്ളം പറയുകയാണെന്നുമാണ് സിറാജ് അഭിപ്രായപ്പെടുന്നത്. എന്തായാലും സിറാജിന്റെ പ്രവർത്തിയാണ് ഐസിസി കൂടുതൽ ഗൗരവമുള്ളതായി കാണുന്നത്.

Read more

കൂടാതെ മുഹമ്മദ് സിറാജിനും, ട്രാവിസ് ഹെഡിനും ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനെ തുടര്‍ന്നാണ് ഐസിസി നടപടി എടുത്തത്.