അർജുൻ ടെൻഡുൽക്കർ ഒരിക്കലും വിചാരിക്കാത്ത പണിയാണ് പഞ്ചാബ് അദ്ദേഹത്തിന് കൊടുത്തത്. കഴിഞ്ഞ മത്സരത്തിൽ അവസാന ഓവറിലെ ടീമിനെ വിജയിപ്പിച്ച അർജുൻ ഇന്ന് പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ പഞ്ചാബിനായി തകർത്തടിച്ച പ്രഭ്സിമ്രാൻ സിംഗിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ടീമിന് തകർപ്പൻ തുടക്കം നല്കാൻ കാരണമായി.
അങ്ങനെ എല്ലാം കൊണ്ടും “സ്വപ്നത്തിലോ സ്വർഗ്ഗത്തിലോ” എന്ന മട്ടിലായിരുന്നു അർജുൻ. അതിനാൽ തന്നെ ഇന്നിങ്സിന്റെ 15 ആം ഓവറിൽ താരത്തെ പന്തേൽപ്പിക്കാൻ രോഹിതിന് സംശയം ഒന്നും ഇല്ലായിരുന്നു. എന്നാൽ അതുവരെ ക്രീസിൽ ചെറിയ രീതിയിൽ ബുദ്ധിമുട്ടിയ സാം കറൻ – ഹർപ്രീത് സിങ് സഖ്യത്തിന് അതൊരു ആശ്വാസം ആയിരുന്നു.
അർജുൻ എന്ന യുവതാരത്തെ പ്രഹരിച്ചാൽ തന്നെ തങ്ങൾക്ക് കളിയിലേക്ക് തിരികെ വരൻ സാധിക്കുമെന്ന് മനസിലായി ഇരുവരും ചേർന്ന് 31 റൺസാണ് അർജുന്റെ ആയ ഓവറിൽ അടിച്ചത്. ഈ ഇന്ത്യൻ പ്രീമിർ ലീഗ് സീസണിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺ വഴങ്ങുന്ന ബോളറുമായി താരം.
തുടക്കത്തിൽ തന്നെ പ്രഹരിച്ചാൽ അർജുൻ നന്നായി പതറുമെന്ന് ഉറപ്പായിരുന്നതിനാൽ ഇരുവരും ആ അവസരത്തിനായി കാത്തിരുന്നു. അതിനാൽ തന്നെ അർജുൻ അധികമായി വഴങ്ങിയ എക്സ്ട്രാ ചേർത്ത് 8 പന്തുകളാണ് എറിഞ്ഞത്..
83 / 4 എന്ന നിലയിൽ പതറിയ പഞ്ചാബ് അവസാനം 214 / 8 എന്ന നിലയിലെത്തി. അതിന് സഹായിച്ചതും അർജുന്റെ ഓവർ തന്നെ.