വനിതാ പ്രീമിയർ ലീഗ് (WPL) 2023-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർസിബി) വിജയരഹിതമായ നാളുകൾ അവസാനിപ്പിച്ച് സീസണിലെ ആദ്യ ജയം നേടി. യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അതിനിർണായക ജയം കണ്ടെത്തിയത്. ഇന്നലെ കൂടി തോറ്റിരുന്നെങ്കിൽ ആർ.സി.ബി ടൂർണമെന്റിൽ നിന്ന് തന്നെ പുറത്താകുമായിരുന്നു.
എന്തായാലും ബോളിങ്ങിൽ മികവ് പുലർത്തിയ യു.പിയെ 136 റൺസിൽ ഒതുക്കി. ചെറിയ സ്കോർ പിന്തുടരുന്നതിനിടെ തകർന്നെങ്കിലും പ്രതീക്ഷ കൈവിടാതെ ബാറ്റുവീശിയ ഹീതർ നൈറ്റ് (24) കനിക അഹൂജ (46) റിച്ച ഘോഷ് (31) എന്നിവരുടെ മികവിലാണ് ടീം 5 എയ്‌ക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയത്.
അതിനിടയിൽ ഹീതർ നൈറ്റ് കോഹ്‌ലിയുമായി സംസാരിച്ചതിനെക്കുറിച്ച് പറഞ്ഞു. ” ഞങ്ങൾ എല്ലാവരും ഇന്ന് കോഹ്‌ലിയുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ പ്രചോദിപ്പിച്ചു. കിംഗ് കോഹ്ലി നൽകിയ മോട്ടിവേഷൻ കാരണമാണ് ടീം വിജയിച്ചതെന്ന അഭിപ്രായമാണ് ഒരു വിഭാഗം ആരാധകർ കുറിച്ചത്.