പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ 'ചെവിയ്ക്ക് പിടിച്ച്' ഐസിസി, കടുത്ത നടപടി

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സ്റ്റാര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെതിരെ നടപടിയെടുത്ത ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍). ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനം നടത്തിയതിന് താരത്തിന് മാച്ച് ഫീയുടെ 15% പിഴ ചുമത്തി.

കളിക്കാര്‍ക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.2 ലംഘിച്ചതിന് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും നല്‍കി. നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാനെതിരായ പുറത്തായതിന് പിന്നാലെ സ്റ്റമ്പ് ചവിട്ടിതെറിപ്പിച്ചതിനാണ് ഐസിസിയുടെ ഈ നടപടി.

പാകിസ്താനെതിരായ മത്സരത്തില്‍ 41 പന്തില്‍ 82 റണ്‍സ് വേണ്ടിയിരിക്കെ പുറത്തായതോടെയാണ് താരത്തിന്റെ അരിശം അതിരുകടന്നത്. 97 റണ്‍സെടുത്ത ക്ലാസന്‍ നസീം ഷായുടെ പന്തില്‍ ഇര്‍ഫാന്‍ ഖാന് ക്യാച്ച് നല്‍കിയാണ് പുറത്തായത്യ മൂന്നുറണ്‍സുകൂടി നേടിയാല്‍ സെഞ്ച്വറി തികയ്ക്കാമായിരുന്ന ക്ലാസന്‍ കടുത്തനിരാശയില്‍ സ്റ്റമ്പ് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.

രണ്ടാം ഏകദിനത്തില്‍ പ്രോട്ടീസ് നിരയില്‍ മികച്ച പ്രകടനമാണ് ക്ലാസന്‍ പുറത്തെടുത്തത്. 330 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ലക്ഷ്യമിട്ട് ക്ലാസന്‍ 74 പന്തില്‍ 97 റണ്‍സ് നേടിയെങ്കിലും പ്രോട്ടിയസിനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന്റെ ഇന്നിംഗ് പര്യാപ്തമായില്ല. പത്താമനായി ക്ലാസന്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി.

Latest Stories

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്