വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം, ഞെട്ടി ക്രിക്കറ്റ് ലോകം

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അതേസമയം, വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസെന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും. 2019 നും 2023 നും ഇടയില്‍ നാല് ടെസ്റ്റ് മത്സരങ്ങളുടെ മാത്രം ഭാഗമായിരുന്നു ക്ലാസന്‍.  നാല് ടെസ്റ്റ് മത്സരങ്ങളില്‍നിന്നും 104 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ഇന്ത്യക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിന് ശേഷം ഡീന്‍ എല്‍ഗര്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റ് ഉപേക്ഷിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് അദ്ദേഹം. അടുത്തിടെ അവസാനിച്ച പരമ്പരയിലേക്ക് ക്ലാസനെ പരിഗണിച്ചിരുന്നില്ല. വിന്‍ഡീസിനെതിരായ പരമ്പരയിലാണ് അദ്ദേഹം അവസാനം ടെസ്റ്റില്‍ കളിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ നാല് ഇന്നിംഗ്സുകളില്‍ നിന്നായി 56 റണ്‍സാണ് ക്ലാസന്‍ നേടിയത്. തന്റെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെ കാരണം ക്ലാസന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുഴുവന്‍ സീസണും, ദി ഹണ്‍ഡ്രഡ് ആന്‍ഡ് മേജര്‍ ലീഗ് ക്രിക്കറ്റും കളിക്കാന്‍ അദ്ദേഹം കാത്തിരിക്കുന്നതായി തോന്നുന്നു.

കുറച്ച് ഉറക്കമില്ലാത്ത രാത്രികള്‍ക്ക് ശേഷം ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. റെഡ്-ബോള്‍ ക്രിക്കറ്റ് എന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റായതിനാല്‍ ഇത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. അതൊരു മികച്ച യാത്രയായിരുന്നു, ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ടെസ്റ്റ് ക്യാപ്പാണ് എനിക്ക് ഏറ്റവും വിലയേറിയ തൊപ്പി- ഹെന്റിച്ച് ക്ലാസന്‍ വിരമിക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ 'ഫ്യൂച്ചര്‍ ഗെയിമിങ്' വീണ്ടും വിവാദത്തില്‍

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം