ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലേലത്തിന്റെ ആദ്യ മണിക്കൂറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ മാർക്ക്യു താരങ്ങൾക്ക് അടക്കം വമ്പൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.

ലേലത്തിലെ ആദ്യ സെറ്റിൽ തന്നെ ഇന്ത്യൻ താരമായ അർശ്ദീപ് സിങ്ങിന് വേണ്ടി വമ്പൻ വിളികളാണ് വന്നത്. ചെന്നൈ സൂപ്പർ കിംഗ് തുടക്കം കുറിച്ച ബിഡിന് ശേഷം ഡൽഹിയും, ശേഷം ഗുജറാത്തും, ഹൈദെരാബാദും ലേലം വിളിച്ചപ്പോൾ അവസാനം താരത്തെ ആർടിഎമ്മിലൂടെ 18 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കുകയായിരുന്നു.

ശേഷം സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബോളർ കാസിഗോ റബാഡയെ സ്വന്തമാക്കാൻ മുബൈ അടക്കം ഉള്ള ടീമുകൾ മുൻപിൽ ഉണ്ടായിരുന്നെങ്കിലും അവസാനം 10.75 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് താരത്തെ സ്വന്തമാക്കി.

ഇന്ത്യൻ സൂപ്പർ താരം ശ്രേയസ് അയ്യർക്ക് വേണ്ടി പ്രതീക്ഷിച്ചത് പോലെ തന്നെ വമ്പൻ വിളികളാണ് ഉയർന്നത്. മുൻ ടീമായ കൊൽക്കത്ത തുടക്കം കുറിച്ച ബിഡിന് ശേഷം പോരാട്ടം നടന്നത് ഡൽഹി പഞ്ചാബ് ടീമുകൾ തമ്മിലായിരുന്നു. ഒടുവിൽ പഞ്ചാബ് കിങ്‌സ് 26.75 കോടിക്ക് താരത്തെ സ്വന്തമാക്കി. പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന തുക ലഭിച്ചത് അദ്ദേഹത്തിനാണ്.

Read more