ഹെന്റമ്മോ, ധോണി അങ്ങനെ വന്ന് പറഞ്ഞപ്പോൾ ഷോക്കായി നിന്നുപോയി; പേടിച്ചാണ് അതിന് സമ്മതിച്ചത്: ഋതുരാജ് ഗെയ്ക്‌വാദ്

ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനത്തേക്കെത്തിയ സംഭവത്തെക്കുറിച്ചുള്ള തന്റെ ഓർമ പങ്കുവെച്ച് ഋതുരാജ് ഗെയ്ക്‌വാദ്. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ധോണി താൻ ടീമിനെ നയിക്കാൻ ഇല്ലെന്നും പകരം ഋതുരാജ് ടീമിന്റെ നായകൻ ആകുമെന്നും ഉള്ള വാർത്ത ഏവരും അറിഞ്ഞത്.

തന്റെ കീഴിൽ ഒരു മികച്ച നായകനെ വളർത്തിയെടുക്കുക എന്നത് ആവശ്യമാണ് എന്നത് നന്നായി അറിയാവുന്ന ധോണി ആ തീരുമാനം എടുക്കുക ആയിരുന്നു. എന്തായാലും ഈ സംഭവത്തെക്കുറിച്ച് ഋതുരാജ് പറഞ്ഞത് ഇങ്ങനെ:

“കഴിഞ്ഞ വർഷം ടൂർണമെന്റിന് ഒരു ആഴ്ച മുമ്പ് എം എസ് ധോണി എന്നോട് ഇനി മുതൽ ഞാൻ ക്യാപ്റ്റൻ ആയിക്കൊള്ളുക, അദ്ദേഹം നയിക്കുന്നില്ല എന്ന് പറഞ്ഞു. സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ അത്തരത്തിൽ ഒരു ഉത്തരവാദിത്വം ഏറ്റെടുക്കുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ അദ്ദേഹം നൽകിയ പിന്തുണയുടെ ബലത്തിൽ ഞാൻ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തീരുമാനിക്കുക ആയിരുന്നു,”

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ മുതൽ എല്ലാ സീസണിലും കളിച്ചിട്ടുള്ള, ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമായ ധോണി ചെന്നൈ സൂപ്പർ കിങ്സിനെ 5 ഐപിഎൽ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. ചെന്നൈ നായകസ്ഥാനം ഏറ്റെടുത്ത ശേഷം 212 മത്സരങ്ങൾ കളിച്ച അദ്ദേഹത്തെ 128 ജയങ്ങൾ നേടികൊടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫ് കളിച്ച ടീമും, ഫൈനൽ കളിച്ച ടീമും എല്ലാം ചെന്നൈ തന്നെയാണ്.

മറുവശത്ത് നായകനായ ആദ്യ സീസണിൽ തന്നെ ചെന്നൈയെ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സഹായിച്ച ഋതുരാജ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

Read more