വരുന്നു അവൻ വീണ്ടും വരുന്നു, ന്യൂസിലൻഡിനോട് തോറ്റതിന് പിന്നാലെ പരിശീലനത്തിൽ കണ്ടത് സൂപ്പർ താരത്തിന്റെ സാന്നിദ്ധ്യം; ആവേശത്തിൽ ആരാധകർ

ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനോട് ടീം എട്ട് വിക്കറ്റിന് തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമി ടീം ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായരുമായി ചേർന്ന് ബോളിങ് പരിശീലനം നടത്തിയിരിക്കുന്നു. 2023ൽ സ്വന്തം തട്ടകത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഷമി കളിക്കളത്തിന് പുറത്തായിരുന്നു.

ഇടത് കാൽമുട്ടിൽ സ്‌ട്രാപ്പിംഗുമായി ഷമി ഒരു മണിക്കൂറോളം പന്തെറിഞ്ഞു. മുൻ ഇന്ത്യൻ താരം നായർ ഷമിക്കെതിരെ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ ബൗളിംഗ് കോച്ച് മോർണി മോർക്കൽ സ്പീഡ്സ്റ്ററിനെ സൂക്ഷ്മമായി നിരീക്ഷിച്ചു. “ക്രിക്കറ്റ് ഫീൽഡിലേക്ക് തിരിച്ചുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കുകയാണ്. എന്നിരുന്നാലും, ഞാൻ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതുവരെ ഗെയിം കളിക്കുന്നതിൽ അർത്ഥമില്ല. റിസ്‌ക്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ”മുഹമ്മദ് ഷമി സെപ്റ്റംബറിൽ പിടിഐയോട് പറഞ്ഞു.

“ഞാൻ എത്ര ശക്തനായി മടങ്ങിവരുന്നുവോ അതാണ് എനിക്ക് നല്ലത്. ബംഗ്ലാദേശ്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവയ്‌ക്കെതിരായ മത്സരങ്ങൾക്കായി ഞാൻ തിരക്കുകൂട്ടുന്നില്ല. 100 ശതമാനം ഫിറ്റാകുന്നതുവരെ ഞാൻ മത്സരങ്ങൾ ഒന്നും കളിക്കില്ല.” ഷമി പറഞ്ഞു.

ബംഗാളിനായി നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങൾ അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇടത് കാൽമുട്ടിലെ വീക്കം അദ്ദേഹത്തിൻ്റെ മടങ്ങിവരവ് വൈകിപ്പിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മ തനിക്ക് ഷാമിയെ വെച്ചിട്ട് റിസ്ക്ക് എടുക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞിരുന്നു. എന്തായാലും ഷമി പരിശീലനം ആരംഭിച്ചത് ഇന്ത്യക്ക് നൽകുന്നത് പോസിറ്റീവ് വാർത്തയാണ് .

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ