എടാ ക്രിക്കറ്റ് ഫാൻസേ ഇതാ ഒരു ഹാപ്പി ന്യൂസ്, ഇന്ത്യ പാക് പരമ്പര യാഥാർത്ഥ്യത്തിലേക്ക്; മുട്ടനാടുകൾക്ക് ഇടയിൽ മദ്ധ്യസ്ഥത വഹിക്കാൻ ആ ടീം

ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ കാത്തിരിക്കുന്ന പരമ്പരയാണ് ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും മത്സരങ്ങൾ. ഇരു ടീമുകളും വർഷങ്ങളായിട്ട് ഒരു പരമ്പര പോലും മത്സരിച്ചിട്ടില്ല. അവർ പരസ്പരം ഏറ്റുമുട്ടുന്നത് ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ്. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഒരു പരമ്പര പോലും ഇരു ടീമുകളും മത്സരിച്ചിട്ടില്ല. ഇപ്പോഴിതാ ഇന്ത്യ പാകിസ്ഥാൻ പരമ്പരയ്ക്കുള്ള കാര്യങ്ങൾക്ക് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന വാർത്തയാണ് വരുന്നത്.

ഓസ്‌ട്രേലിയൻ സ്റ്റേഡിയം വേദി ആകും എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മധ്യസ്ഥതയിൽ മത്സരങ്ങൾ നടത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതുമായി സംബന്ധിച്ച കാര്യങ്ങളിൽ ചർച്ച പുരോഗമിക്കുകയാണെന്നും സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ആയിട്ടില്ലെന്നുമാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ.

ഇന്ത്യയുമായി ഏത് വേദി വേണമെങ്കിലും പങ്കിടാം എന്ന് നേരത്തെ തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ഓസ്‌ട്രേലിയയുമായി ട്രൈ നേഷൻ സീരീസ് നടത്താൻ ഉള്ള ചർച്ചയാണ് നടക്കുന്നത്. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാൻ എന്നി ടീമുകൾ ചേർന്ന് നടത്തുന്ന പരമ്പര. വർഷങ്ങൾ ആയിട്ട് ഇത്തരം മത്സരങ്ങൾ ഐസിസി നടത്താറില്ല.

നിലവിൽ ഐസിസിയുടെ മികച്ച ടീമുകൾ ആണ് ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാൻ. അത് കൊണ്ട് തന്നെ ട്രൈ നേഷൻ സീരീസ് നടത്തിയാൽ ക്രിക്കറ്റ് ആരാധകർക്ക് അതൊരു ആവേശം ആയിരിക്കും. ബിസിസിഐ ഇത് വരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാകിസ്ഥാനിലോട്ട് പോകില്ല എന്ന നിലപാടിലാണ് ബിസിസിഐ. അത് കൊണ്ട് തന്നെ അടുത്ത പരമ്പരയ്ക്കുള്ള കാര്യങ്ങൾ ഉടനെ ചർച്ച ചെയ്യാൻ ബിസിസിഐക്ക് താല്പര്യം കാണില്ല. എന്തായാലും ഇന്ത്യ പാകിസ്ഥാൻ പരമ്പര നടക്കുന്നത് കാണാനാണ് ആരാധകർക്ക് കാത്തിരിക്കുന്നത്.