ഇന്ത്യയുടെ വിക്ടറി പരേഡ് സംബന്ധിച്ച് ബിസിസിഐ തീരുമാനം ഇങ്ങനെ, ആരാധകർ ആവേശത്തിൽ

ടീം ഇന്ത്യ അവരുടെ ഐസിസി ശാപം തകർത്ത് ടി20 ലോകകപ്പ് 2024 കിരീടം ഉയർത്തിയപ്പോൾ രാജ്യം മുഴുവൻ അതിൽ സന്തോഷിക്കുകയാണ് . ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യ കിരീട വിജയത്തോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ, ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ലോക ചാമ്പ്യന്മാർക്കായി വിക്ടറി പരേഡ് ആസൂത്രണം ചെയ്തിരിക്കുകയാണ്. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന താരങ്ങൾക്ക് വമ്പൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.താരങ്ങൾ വ്യാഴാഴ്ച രാവിലെ 6 മണിയോടെ ഡൽഹിയിൽ വിമാനം ഇറങ്ങും. ശേഷം രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിൽ ഫ്രഷ്അപ്പ് ആകും. അതിനുശേഷം അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.

പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തിന് ശേഷം ചാർട്ടേഡ് വിമാനത്തിൽ ടീം ഇന്ത്യ മുംബൈയിലേക്ക് പോകുമെന്ന് TOI യുടെ ഗൗരവ് ഗുപ്ത അറിയിച്ചു. വാങ്കഡെ സ്റ്റേഡിയത്തിലേക്ക് അവർ ബസ് പരേഡ് നടത്തും. ശേഷം അവിടെ ഒരു ചെറിയ പരിപാടിയുടെ ഭാഗമാകും. ഈ സാഹചര്യത്തിൽ, ലോകകപ്പ് കിരീടം രോഹിത് ശർമ്മ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് കൈമാറും, അതിനുശേഷം കളിക്കാർക്കുള്ള സമ്മാനങ്ങളും പാരിതോഷികവും അവിടെ നൽകും.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ലോകകപ്പ് മത്സരം എല്ലാ അർത്ഥത്തിലും ആവേശകരമായിരുന്നു. ഇന്ത്യ 7 റൺസിന് ഫൈനൽ ജയിക്കുകയും നീണ്ട ഇടവേളക്ക് ശേഷം കിരീടം സ്വന്തമാക്കുകയും ചെയ്തു. എന്നിരുന്നാലും, അവസാന ഓവറിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ സൂര്യകുമാർ യാദവിൻ്റെ കളി മാറ്റിമറിച്ച ക്യാച്ച് ആരാധകർക്കിടയിൽ ചർച്ചയ്ക്ക് കാരണമായി. പല മികച്ച പ്രകടനങ്ങൾക്ക് ഇടയിലും നിർണകമായത് ആ ക്യാച്ച് തന്നെ ആയിരുന്നു.

അവസാന ഓവറിൽ പ്രോട്ടീസിന് 16 റൺസ് വേണ്ടിയിരിക്കെ, ഹാർദിക് പാണ്ഡ്യയുടെ ലോ ഫുൾ ടോസ് ലോംഗ് ഓഫിലേക്ക് ഡേവിഡ് മില്ലർ അടിച്ചുതകർത്തു. യാദവ് അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുകയും ക്യാച്ച് അവിശ്വാസമായ രീതിയിൽ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. അവസാന ഓവറിൽ 16 റൺസ് പ്രതിരോധിച്ച ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശിൽപ്പി. ജസ്പ്രീത് ബുംറയുടെയും അർഷ്ദീപ് സിംഗിന്റെയും അവസാന ഓവറുകളും ദക്ഷിണാഫ്രിക്കെയ വിജയത്തിൽനിന്നും അകറ്റി. ഇന്ത്യയ്ക്കായി ഹാർദ്ദിക് മൂന്നും ബുംറ അർഷ്ദീപ് എന്നിവർ രണ്ടും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ്-സുരക്ഷ സേന ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചെന്ന് പൊലീസ്

'മലയാളി പൊളി അല്ലെ'; തകർത്തെറിഞ്ഞ് ആശ ശോഭന ;ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് 161 റൺസ് വിജയ ലക്ഷ്യം

കണ്ണൂരില്‍ മൂന്ന് വയസുകാരന്റെ മുറിവില്‍ ചായപ്പൊടി വച്ച സംഭവം; അങ്കണവാടി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'സഞ്ജു സാംസൺ മാത്രമല്ല ആ പ്രമുഖ താരവും പുറത്താകും'; നിർണായക മത്സരത്തിന് വേണ്ടി തയ്യാറെടുത്ത് താരങ്ങൾ

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ആര്‍എസ്എസ്; ബിജെപിയുടെ വിജയത്തിന് കാരണം യുഡിഎഫ് വോട്ടുകളെന്ന് എംവി ഗോവിന്ദന്‍

എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ; എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ചില്ലെന്ന് ബിനോയ് വിശ്വം

'സഞ്ജു സാംസണിന് എട്ടിന്റെ പണി കൊടുത്ത് യുവ താരം'; അങ്ങനെ ആ വാതിലും അടഞ്ഞു; സംഭവം ഇങ്ങനെ

സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി സ്റ്റാലിന്‍

'പാർട്ടികളിൽ അവർ നടന്നത് നഗ്നരായി, പുരുഷ ലൈംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാൻ നിർബന്ധിക്കും'; 'ഡിഡ്ഡി' യുടെ നിഗൂഢ ലോകത്ത് നടക്കുന്നത്

മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍