സഞ്ജുവിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ഹെറ്റ്‌മെയർ, അത് ശരിയായ നടപടി അല്ലെന്ന് ആരാധകർ

ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ. പോയ കാലത്ത് തങ്ങൾക്ക് വന്നുപോയ വീഴ്ചകൾ പരിഹരിക്കാൻ ടീമിന് ഈ ഒരു സീസൺ കൊണ്ട് സാധിച്ചു എന്ന് സംശയങ്ങൾ ഒന്നും ഇല്ലാതെ തന്നെ പറയാം.

ഫൈനലിൽ വീണുപോയെങ്കിലും മികച്ച യാത്രയാണ് സീസണിൽ ഉടനീളം ടീം നടത്തിയത്. അതിനാൽ തന്നെ സഞ്ജുവിനും കൂട്ടർക്കും തലയുയർത്തി തന്നെ മടങ്ങാൻ പറ്റി. എന്റിഹയാലും ഫൈനലിലുനേശേഷം സഞ്ജു നടത്തിയ പ്രസംഗം ഇപ്പോൾ വൈറലാണ്.

“എല്ലാവർക്കും ഒരുപാട് നന്ദി. എന്റെ തീരുമാനങ്ങളിൽ വിശ്വാസമർപ്പിച്ചതിന് ഒരുപാട് നന്ദി. ചില മോശം തീരുമാനങ്ങൾ ഞാൻ എടുത്തിട്ടുണ്ടാകാം, പക്ഷേ ചില നല്ല തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകാം. ഞാൻ തീർച്ചയായും ഒരു നേതാവായി പഠിക്കുകയും വളരുകയും ചെയ്യുന്നു. നന്ദി സംഗ (കുമാർ സംഗക്കാര – ക്രിക്കറ്റ് ഡയറക്ടർ, RR). ശക്തനായ ഒരു നേതാവെന്ന നിലയിൽ ഗ്രൂപ്പിനെ പരിപാലിച്ചതിന് സംഗയ്ക്ക് ഒരു വലിയ ക്രെഡിറ്റ് ലഭിക്കുമെന്ന് ഞാൻ കരുതുന്നു. ജയത്തിലും തോൽവിയിലും നമ്മൾ ആശയ വിനിമയം നടത്തി.”

അതെ ഈ സീസണിൽ ഞങ്ങൾക്ക് ഒരുപാട് നല്ല സന്തോഷകരമായ ഓർമ്മകൾ ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു, കസ്‌ജിജ്ഞ സീസണിലെ മോശം അവസ്ഥയിൽ നിന്നും കരകയറി. കൂടാതെ ഓരോ സ്റ്റാഫിനും, സപ്പോർട്ടിംഗ് സ്റ്റാഫിനും, ഫിസിയോകൾക്കും, മസാജർമാർക്കും, എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ”

അടുത്തതായിരുന്നു സഞ്ജുവിന്റെ തഗ്- സാംസൺ പിന്നീട് ഹെറ്റ്‌മെയറിന്റെ ദിശയിലേക്ക് നോക്കുകയും അവനോടും നന്ദി പറയുകയും ചെയ്യുന്നു, പക്ഷേ കളത്തിലെ പ്രകടനത്തിന് അല്ല.

“പിന്നെ ഹെറ്റി, ഞാൻ ഒരു മികച്ച പ്രസംഗം നടത്തുമ്പോൾ നിങ്ങൾ കഴിച്ചുകൊണ്ടിരുന്നതിന് നന്ദി.”

Read more

എല്ലാവരും ചിരിച്ചപ്പോൾ ഹെറ്റ്‌മെയർ കലിപ്പിൽ സഞ്ജുവിനെ നോക്കി.