MI VS CSK: എടാ പിള്ളേരെ, ആ താരം ഫോമിലായാൽ നീയൊക്കെ തീർന്നു, അതുകൊണ്ട് ആരെയും വിലകുറച്ച് കാണരുത്: ഹാർദിക് പാണ്ട്യ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യൻസിന് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. മുംബൈക്കായി രോഹിത് ശർമ്മയും, സൂര്യകുമാർ യാദവും തിളങ്ങി. രോഹിത് 45 പന്തുകളിൽ നിന്നായി 4 ഫോറും 6 സിക്സറുമടക്കം 76* റൺസ് നേടി. സൂര്യകുമാർ ആകട്ടെ 30 പന്തുകളിൽ നിന്നായി 6 ഫോറും 5 സിക്സറുമടക്കം 68* റൺസാണ് നേടിയിരിക്കുന്നത്. മത്സരത്തിലെ വിജയത്തിന് ശേഷം മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക്‌ പാണ്ട്യ സംസാരിച്ചു.

ഹാർദിക്‌ പാണ്ട്യ പറയുന്നത് ഇങ്ങനെ:

“രോഹിത്തിന്റെ ഫോമിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, എതിർ ടീം കളിക്കളത്തിൽ നിന്ന് പുറത്താകുമെന്ന് ഞങ്ങൾക്കറിയാം, സൂര്യ ബാറ്റ് ചെയ്ത രീതിയും മികച്ചതായിരുന്നു, അവരുടെ പാർട്ട്ണർഷിപ്പ് ചെന്നൈയുടെ കളിയെ തന്നെ ഇല്ലാതാക്കി” ഹാർദിക്‌ പാണ്ട്യ പറഞ്ഞു.

Read more

മുംബൈക്കതിരെ ചെന്നൈ 177 റൺസ് വിജയലക്ഷ്യം പടുത്തുയർത്തിയിരുന്നു. ചെന്നൈക്കായി രവീന്ദ്ര ജഡേജ 35 പന്തുകളിൽ നിന്നായി 4 ഫോറും 2 സിക്സറുമടക്കം 53 റൺസ് നേടി. കൂടാതെ ശിവം ദുബൈ 32 പന്തുകളിൽ നിന്നായി 4 സിക്‌സറും 2 ഫോറും അടക്കം 50 റൺസ് നേടി. കൂടാതെ ആയുഷ് മഹ്‌ത്രെ 32 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. എന്നാൽ രചിൻ രവീന്ദ്ര (5), ഷായ്ക്ക് റഷീദ് (19) എം എസ് ധോണി (4) എന്നിവർ നിറം മങ്ങി.