എടാ "സിംബു" ഇവിടെ ശ്രദ്ധിക്കെടാ, ബാബറിനെ പരസ്യമായി സിംബാബ്‌വെ മർദ്ദകൻ എന്ന് വിളിക്കുന്ന വീഡിയോ പുറത്ത്; ഭിന്നത അതിരൂക്ഷം

ഇംഗ്ലണ്ടിനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാൻ നാണംകെട്ട തോൽവിയെറ്റ് വാങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 556 റൺസടിച്ചിട്ടും പാകിസ്ഥാൻ ഇന്നിംഗ്സിനും 47 റൺസിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിൻറെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിംഗ്സിൽ 500ന് മുകളിൽ റൺസടിച്ചിട്ടും ഒരു ടീം ഇന്നിംഗ്സ് തോൽവി വഴങ്ങുന്നത്. ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയ പാകിസ്താനെ തകർത്തെറിഞ്ഞത് മറുപടിയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിന്റെയും ഇരട്ട സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും അസാദ്യ മികവാണ്. ഹാരി ബ്രൂക്ക് തന്നെയാണ് കളിയിലെ കേമൻ ആയിട്ടും തിരഞ്ഞെടുക്കപ്പെട്ടത്.

പാകിസ്ഥാൻ സൂപ്പർ ബാറ്റർ ബാബർ അസം ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോമിലൂടെയാണ്  കടന്നുപോകുന്നത്. 2022 ഡിസംബറിൽ കറാച്ചിയിൽ നടന്ന ഒരു ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ബാബർ 161 റൺസ് നേടിയിരുന്നു, എന്നാൽ അതിനുശേഷം, ഗെയിമിൻ്റെ ദൈർഘ്യമേറിയ ഫോർമാറ്റിൽ ട്രിപ്പിൾ അക്ക സ്കോർ നേടാൻ അദ്ദേഹം പാടുപെട്ടു. ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിൽ, ഇന്നിംഗ്‌സുകളിൽ 30, 5 സ്‌കോറുകൾ മാത്രമാണ് ബാബർ നേടിയത്. ആരാധകരും വിദഗ്ധരും “ബാറ്റിംഗ് പറുദീസ” എന്നും “ഹൈവേ റോഡ്” എന്നും കരുതിയ പിച്ച് മുതലാക്കുന്നതിൽ ബാബർ ഒരിക്കൽ കൂടി പരാജയപ്പെട്ടു.

ചെറിയ ടീമുകൾക്കെതിരെ സ്‌കോർ ചെയ്തതിന് ബാബറിനെ ആരാധകർ പലപ്പോഴും “സിംബാബാർ” അല്ലെങ്കിൽ “സിംബു” എന്ന് ആരാധകർ പറയാറുണ്ട്. എങ്കിലും പാക് ടീമിൻ്റെ ഡ്രസിങ് റൂമിൽ ഈ വിളിപ്പേര് സഹതാരങ്ങൾ വിളിക്കാറുണ്ട് എന്നതിന് തെളിവ് വന്നിരിക്കുകയാണ് . മത്സരത്തിനിടെ പേസർ ഷഹീൻ അഫ്രീദി “സിംബു” എന്ന വാക്ക് ഒന്നിലധികം തവണ ഉപയോഗിക്കുന്നതായി പറയപ്പെടുന്ന ഒരു വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിട്ടുണ്ട്. വീഡിയോയിൽ ഓഡിയോ അത്ര ക്ലിയർ ആയി കേൾക്കാൻ പറ്റില്ല. എങ്കിലും ചുണ്ടനക്കം കൊണ്ട് അത് “സിംബു” സിംബു” എന്നാണെന്ന് മനസിലാക്കാം.

ബാബറും ഷഹീനും തമ്മിൽ അത്ര നല്ല രസത്തിൽ അല്ല കുറച്ചുനാളുകളായി. അതിനാൽ തന്നെ ഇങ്ങനെ വിളിച്ചാലും അത്ഭുതപെടാൻ ഇല്ല എന്നാണ് ആരാധകർ പറയുന്നത്.

Latest Stories

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍