ഇവരൊന്നും ഇല്ലെങ്കിലും ബോളിംഗില്‍ താനൊറ്റക്ക് മതി എന്ന മട്ടിലായിരുന്നു അവന്‍റെ ബോളിംഗ്!

2003ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന TVS കപ്പ് ട്രൈ സീരീസ് ഓര്‍ക്കുന്നുണ്ടോ.? ആ ടൂര്‍ണമെന്റിന് എത്തുന്ന അജയ്യരായ ഓസ്‌ട്രേലിയന്‍ സംഘത്തിലെ പേസ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മഗ്രാത്തും, ബ്രെറ്റ്‌ലീയും, ഗില്ലെസ്പിയുമൊന്നുമില്ല എന്ന മനം കുളിര്‍ക്കുന്ന ആശ്വാസകരമായ വാര്‍ത്തയില്‍ മതിമറന്നിരുന്ന ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടേയും മനസ്സില്‍ ടൂര്‍ണമെന്റ് തുടങ്ങിയ ശേഷം തികച്ചും അപ്രതീക്ഷിതമായി കരിനിഴല്‍ വീഴ്ത്തിയ ഇടംകയ്യന്‍ പേസ് ബൗളിങ്ങിന്റെ വക്ര ബുദ്ധിയുമായി വന്ന് പന്തെറിഞ്ഞ ഈ മഹാനെ ഓര്‍ക്കുന്നുണ്ടോ.. ദി ഈസ് നാഥാന്‍ ബ്രാക്കന്‍.

ഇവരൊന്നും ഇല്ലെങ്കിലും പേസ് ബൗളിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റിന് ഞാനൊറ്റക്ക് മതി എന്ന മട്ടിലായിരുന്നു ആ ടൂര്‍ണമെന്റില്‍ ബ്രാക്കന്‍ പന്തെറിഞ്ഞത്. അതും ഇന്ത്യയിലെ ബാറ്റിങ്ങിന് അനുകൂല്യമായ ട്രാക്കുകളില്‍. ഇന്ത്യയുടേയും, ന്യൂസിലാന്റിന്റെയും പ്രമുഖ ബാറ്റ്‌സ്മാന്മാര്‍ ബ്രാക്കനെ നേരിടാന്‍ പാടുപ്പെട്ടു. ഇന്ത്യന്‍ നിരയില്‍ സെവാഗിനെ മാത്രം മൂന്ന് തവണയാണ് ബ്രാക്കന്‍ പുറത്താക്കിയത്. അതില്‍ 2 തവണ പൂജ്യത്തിനും.

ഒടുവില്‍ ഓസ്‌ട്രേലിയയുടെ കിരീട വിജയത്തിലേക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിക്കൊണ്ടുളള 6 മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റിന്റെ ടോപ് ബൗളിങ്ങ് ഫിഗറും. ഇതൊക്കെയാണെങ്കിലും, പതിവ് പോലെ ആ ടൂര്‍ണമെന്റിന് ശേഷം നേരത്തെ മെന്‍ഷന്‍ ചെയ്ത മറ്റ് മൂന്ന് പ്രമുഖ ബൗളര്‍മാരുടെ തിരിച്ച് വരവോട് കൂടി ഓസ്‌ട്രേലിയന്‍ ഏകദിന ടീമിലെ സ്ഥാനം ബ്രാക്കന് നഷ്ടപ്പെട്ടു.

പിന്നീട് ഒരു തിരിച്ച് വരവ് ഉണ്ടാകുന്നത് ഗില്ലെസ്പിയുടെ പരിക്കിനെ തുടര്‍ന്ന് കിട്ടിയ ഗ്യാപ്പില്‍ നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2005 ലും. 2001ല്‍ അരങ്ങേറിയ ശേഷം, ഇന്ത്യയില്‍ നടന്ന ഏകദിന മത്സരങ്ങളിലേതടക്കം കരിയര്‍ തുടക്കത്തില്‍ മാന്യമായ പ്രകടങ്ങള്‍ ഒക്കെ ഉണ്ടായിട്ടു പോലും പരിക്കിനേക്കാളേറെ, അന്ന് ഓസ്‌ട്രേലിയന്‍ ടീമില്‍ പേസ് ബൗളിങ്ങ് പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്തത് കൊണ്ട് ടീമിലെ സ്ഥാനം വല്ലപ്പോഴുമായുളള അവസരങ്ങള്‍ ബ്രാക്കന് കിട്ടുന്ന ചില ലോട്ടറികളായി മാറി.

2005 ഓട് കൂടി പിന്നിടുളള കുറച്ച് വര്‍ഷങ്ങള്‍ ടീമില്‍ സ്ഥിരം സാനിധ്യമായെങ്കിലും, കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് 2009ഓട് കൂടി അന്താരാഷ്ട്ര ക്രിക്കറ്റിനോട് ബ്രാക്കന്‍ വിട പറയുകയും ചെയ്തു.. പക്ഷെ, ഇക്കാലത്തിനിടയില്‍ ഏറ്റവും മികച്ച നിലവാരത്തില്‍ തന്നെ പന്തെറിഞ്ഞു കൊണ്ട് തന്നെ ഇംപ്രസീവായ ഒരു ഏകദിന കരിയര്‍ സ്റ്റാറ്റസും നാഥാന്‍ ബ്രാക്കന്‍ സ്ഥാപിച്ചെടുത്തിട്ടുണ്ട്.

ഏകദിന മത്സരങ്ങളില്‍ താന്‍ ഏറ്റവും അനുയോജ്യനാണെന്ന് തെളിയിച്ച് കൊണ്ട് സ്വിങ് ബോളുകളുമായി ഒരു മികച്ച ന്യൂ ബോള്‍ ബൗളര്‍ എന്ന നിലയില്‍ തന്നെ, ഡെത്ത് ഓവറുകളിലും വിദഗ്ദമായി പന്തെറിഞ്ഞ് കൊണ്ട് എതിര്‍ ബാറ്റ്‌സ്മാന് ചങ്കിടിപ്പ് കൂട്ടുന്നതില്‍ പേര് കേട്ടവനായിരുന്ന ഒരു ബൗളര്‍. മാത്രവുമല്ല, ബാറ്റ്‌സ്മാനെ കബളിപ്പിച്ച് സ്ലോ ബോള്‍ സമര്‍ത്ഥമായി എറിയുന്നതിലും അതിവിദഗ്ദനായിരുന്നു ഒരു ഇടംകയ്യന്‍ സ്‌റ്റൈലിഷ് പ്ലെയര്‍..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ