ഈ വർഷത്തെ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നാണ് ഗുജറാത്ത് ടൈറ്റൻസ്. ‘എവിടെയും ഈ ടീം എത്തില്ല’ എന്ന് പറഞ്ഞ് കളിയാക്കിയവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ടീം ഇതുവരെ നടത്തിയത്. എന്നാൽ ഗുജറാത്തിന്റെ നിരയിൽ ഒരു പോരായ്‌മ ആയിട്ട് നിൽക്കുന്നത് വിജയ് ശങ്കർ. ഇപ്പോൾ ഇതാ താരത്തിന്റെ ആത്മവിശ്വാസം നഷ്ടപെട്ടിരിക്കുകയാണെന്ന് പറയുകയാണ് പിയുഷ് ചൗള. ഇങ്ങനെ ഫോമിന്റെ ലക്ഷണം പോലും കാണിക്കാത്ത താരത്തിന് ഗുജറാത്ത് ടീം പിന്തുണ തുടരുന്നത് വലിയ ആശ്ചര്യകരമാണെന്ന് ചൗള പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസ് വലിയ പ്രതീക്ഷയിലാണ് = 1.40 കോടിക്ക് വിജയ് ശങ്കറിനെ വാങ്ങിയത്, എന്നാൽ ഇതുവരെ ഫോമിൽ ഏതാണ് താരത്തിന് സാധിച്ചിട്ടില്ല ഈ സീസണിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 19 റൺസ് നേടിയ 31-കാരന്റെ ശരാശരി 4.75 ആണ്. ഐപിഎൽ 2022ൽ ഇതുവരെ ഒരു തവണ മാത്രമാണ് താരം ഇരട്ട സംഖ്യയിലെത്തിയത്.
“നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അദ്ദേഹം പ്രകടനം നടത്തിയിട്ടില്ലാത്തതിനാൽ ഫ്രാഞ്ചൈസി അദ്ദേഹത്തെ കൂടുതൽ പിന്തുണയ്‌ക്കുന്നത് എന്തിനാണ്. 10 റൺസ് മാത്രമേ എടുത്തിട്ട് ഉള്ളത് എങ്കിൽ പോലും അത് ഹിറ്റ് ചെയ്യുന്ന രീതി കണ്ടാൽ മനസിലാവും അയാൾ ടച്ചിലാണോ അല്ലയോ എന്ന് , വിജയുടെ ആത്മവിശ്വാസം വെറും പൂജ്യമാണ്.”
ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്തയാണ് ഗുജറാത്തിന്റെ എതിരാളികൾ. വിജയ്ക്ക് ഇനി അവസരം കൊടുക്കരുതെന്നാണ് ആരാധകരും പറയുന്നത്.