ഒറ്റ നോട്ടത്തിൽ നമ്മൾ വിചാരിക്കുന്നതിന് അപ്പുറമായിരുന്നു അയാളുടെ ആ നിമിഷത്തെ കൂർമ്മബുദ്ധി , ആ മനുഷ്യൻ ആ പൊസിഷനിൽ ബോഡിവേയ്റ്റ് കൃത്യമായി ആ ഷോട്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തു എന്നത് ഒരു മിസ്റ്ററിയാണ്

എത്രയാവർത്തി കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. ഓരോ തവണ കാണും തോറും എന്റെ ബോധമണ്ഡലങ്ങൾക്ക് പിടി തരാതെ ഒഴിഞ്ഞു മാറി അനുസരണക്കേട് കാട്ടി നിൽക്കുന്ന ഒരു എനിഗ്മയായിമാറി കഴിഞ്ഞിരിക്കുന്നു, മെൽബണിന്റെ സൈറ്റ് സ്ക്രീനേയും ലോങ്ങോണിനേയും ബൈസെക്ട്ട് താഴ്ന്നിറങ്ങിയ കോഹ്ലിയുടെ ആ സിക്സർ.

ആ സായാഹ്നത്തിലെ ഏറ്റവും മികച്ച പന്തേറുകാരൻ ഹരീഷ് റൗഫിന്റെ ഒരു ലെങ്ത് ബോളായിരുന്നു അത്. ബാക്ക്ഫുട്ടിൽ മിഡ്‌ വിക്കറ്റിന് മുകളിലൂടെയോ, അല്ലെങ്കിൽ എക്സ്ട്രാ കവറിന് മുകളിലൂടെയോ ഷോട്ട് കളിക്കാൻ ബാറ്ററെ പ്രേരിപ്പിക്കുന്ന ഒരു ഡെലിവറി. കോഹ്ലി അതിനെ കോൺഫ്രണ്ട് ചെയ്യുന്നത് ബാക്ക്ഫുട്ടിൽ തന്നെയാണ്. പക്ഷെ മെൽബണിന്റെ 84 മീറ്റർ നീളമുള്ള മിഡ്‌വിക്കറ്റിനെ വെല്ലുവിളിക്കാൻ കോഹ്ലിയിലെ ക്ലെവെർ ക്രിക്കറ്റ്ർ ഒരുക്കമായിരുന്നില്ല.

ഇനിയും, ആ ഷോട്ടിലേയ്ക്ക് കമ്മിറ്റെഡ് ആവുമ്പോഴുള്ള കോഹ്ലിയുടെ ട്രിഗ്ഗർ മൂവ്മെനന്റും, പോസ്റ്റ്റും ശ്രദ്ധിച്ചു നോക്കുക. ഒറ്റ നോട്ടത്തിൽ അയാൾ ബാക്ക്ഫുട്ടിൽ എക്സ്ട്രാകവറിന് മുകളിലൂടെ ഷോട്ട് എടുക്കാനുള്ള ശ്രമമാണെന്നെ പറയു.

തന്റെ വൈയ്സ്റ്റ്‌ ഹൈറ്റിൽ, പന്തിന്റെ സ്പീഡിന് എതിരായിട്ട്, അതും ബാറ്റ് ഫ്ലോയുടെ ആർക്കിന്റെ തുടക്കത്തിൽ സ്ട്രൈറ്റ് ബാറ്റിൽ അയാൾ ആ ഡെലിവറിയെ കണക്ട് ചെയ്യുകയാണ്. ഒരു മിസ് ഹിറ്റ്‌ ആയി മാറിയേക്കാവുന്ന പ്രീമച്ചുവർ കണക്ഷൻ. നെഗറ്റീവുകൾ ചേർന്ന് പോസറ്റീവ് ഉണ്ടാവുന്ന അരിത്തമെറ്റിക്കൽ ഫോർമുല പോലെ, ഇമ്പെർഫെക്ഷനുകൾ ചേർന്ന് പെർഫെക്ഷന്റെ ഒരു ക്ലാസ്സിക്‌ ടെമ്പ്ലേറ്റ് സൃഷ്ട്ടിക്കപ്പെടുകയായിരുന്നു.

എങ്ങനെ ആ മനുഷ്യൻ ആ പൊസിഷനിൽ ബോഡിവേയ്റ്റ് കൃത്യമായി ആ ഷോട്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തു എന്നത് ഒരു മിസ്റ്ററിയാണ്. പ്രീയപ്പെട്ട വിരാട്ട്, ആ ഷോട്ട്, അനിശ്ചിതത്വങ്ങളും, സംശയങ്ങളും മാറി തെളിനീരുപോലെ ക്ലാരിറ്റിയുള്ളതായി മാറിയ നിങ്ങളുടെ മസ്തിഷ്കത്തിന് മാത്രം ഓർക്കട്രേറ്റ് ചെയ്യുവാൻ സാധിക്കുന്ന, ഒരു പക്ഷെ ഇനിയൊരിക്കൽ കൂടി റെക്രീയേറ്റു ചെയ്യുവാൻ ആവാത്ത ഒരു ബിഥോവിയൻ സിമ്പണിയായിരുന്നു.

Latest Stories

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി

വമ്പൻ ഷോക്ക്, രണ്ട് ഇന്ത്യൻ സൂപ്പർ താരങ്ങൾ ബോർഡർ-ഗവാസ്‌കർക്ക് ശേഷം വിരമിക്കും; ഇത് അപ്രതീക്ഷിതം

'വയനാടിന് ധനസഹായം അനുവദിക്കുന്നതിൽ ഈ മാസം തീരുമാനമുണ്ടാകും'; കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ

എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു

'കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്'; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് വിഡി സതീശൻ

ആ താരത്തിന്‍റെ ലെഗസി റെക്കോര്‍ഡ് പുസ്തകങ്ങളുടെ താളുകളില്‍ ഒതുങ്ങുന്നതല്ല, മറിച്ചത് ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുകയാണ്

IND VS AUS: രോഹിതിനോട് ആദ്യം അത് നിർത്താൻ പറ, എന്നാൽ അവന് രക്ഷപെടാം; തുറന്നടിച്ച് സുനിൽ ഗവാസ്കർ

'പ്ലാസ്റ്റിക് തിന്നും പുഴുക്കൾ'; പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് വഴിതെളിക്കുമോ ഈ പുഴുക്കൾ?