കളിച്ചിട്ടില്ലെങ്കിൽ പോലും അവന്റെ പേര് ട്രെൻഡിംഗ് ആയിരിക്കും, ഇനി അവനെ പറ്റിക്കരുത്; സഞ്ജുവിന് വേണ്ടി വാദിച്ച് സൂപ്പർ താരം

ഒരു കാലത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റിനെ ഭയപ്പാടോടെയാണ് സഞ്ജു സമീപിച്ചിരുന്നത്. സ്വയം ടാലന്റ് നശിപ്പിക്കുന്നവന്‍ എന്നൊരു ചീത്തപ്പേര് കൂടി അയാള്‍ക്കുണ്ടായിരുന്നു.. പ്രായത്തിന്റെ പക്വമില്ലായ്മയില്‍ അയാള്‍ക്ക് വല്ലപ്പോഴും കിട്ടിയ അവസരങ്ങളൊന്നും മുതലെടുക്കാനും കഴിഞ്ഞിരുന്നില്ല. ഇന്നയാള്‍ ഒരുപാട് മാറിയിരിക്കുന്നു. വളരെ ശാന്തമായി കളിയെ സമീപിക്കാന്‍ സഞ്ജുവിന് കഴിയുന്നുണ്ട്. തന്റെ ടാലന്റിനെ എങ്ങനെ വിനിയോഗിക്കാം എന്ന് പഠിച്ച് കഴിഞ്ഞിരിക്കുന്നു. ലിമിറ്റഡ് ഓവറില്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.

എന്തിരുന്നാലും വല്ലപ്പോഴും ഒരു അവസരം കിട്ടിയാൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ അയാൾക്ക് സാധിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിലും മാന്യമായ പ്രകടനം നടത്താൻ അയാൾക്ക് സാധിച്ചു. വല്ലപ്പോഴും ഇന്ത്യൻ ടീമിൽ വന്ന് പോകുന്ന അതിഥിയെ സാംസനെക്കുറിച്ച് അശ്വിൻ പറയുന്നത് ഇങ്ങനെയാണ്- “അവന്റെ (സഞ്ജു സാംസൺ) കഴിവിന്, അവൻ കളിച്ചില്ലെങ്കിൽ പോലും അവന്റെ പേര് ട്രെൻഡിങ്ങാകും. സഞ്ജു സാംസണിന് എല്ലാ അവസരങ്ങളും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, അവൻ അസാധാരണമായ ഫോമിലായതിനാലും മികച്ച രീതിയിൽ കളിക്കുന്നതിനാലും അദ്ദേഹം കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു”അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

എന്തായാലും വരാനിരിക്കുന്ന മത്സരത്തിലും സഞ്ജുവിന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം