റബീഹുദ്ധീന്‍ റബീഹ്
മിച്ചെല്‍ മാര്‍ഷ്, ടി20 ക്രിക്കറ്റില്‍ മോശം ബാറ്റിംഗ് stats ഉള്ള താരത്തെ കഴിഞ്ഞ വെസ്റ്റിന്‍ഡീസ് ടി20 സീരീസില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് വണ്‍ഡൗണ്‍ പൊസിഷനില്‍ കളിപ്പിച്ചു. പിന്നീട് നടന്നത് ചരിത്രം. 5 ഇന്നിങ്‌സില്‍ നിന്ന് 219 റണ്‍സ്, ആവറേജ് 43..
അത് കഴിഞ്ഞ് ബംഗ്ലാദേശിലെ ബൗളിംഗ് പിച്ചിലും മാര്‍ഷിന്റെ ബാറ്റിംഗ് തന്നെയായിരുന്നു മെയിന്‍.. രണ്ട് സീരീസും ഓസ്‌ട്രേലിയ പരാജയപ്പെട്ടെങ്കിലും മിച്ചെല്‍ മാര്‍ഷ് ആളി കത്തിയിരുന്നു.. അതോടെ ഓസീസിന്‍റെ t20 one down position മാര്‍ഷിന്റെ കൈകളില്‍ ഭദ്രമായി.. അത് കഴിഞ്ഞ് ഓസ്‌ട്രേലിയ ടി20 വേള്‍ഡ് കപ്പ് നേടാന്‍ തന്നെ പ്രധാനകാരണവും ഇങ്ങേര്‍ തന്നെ..
വിന്‍ഡീസ് ആയുള്ള ഇന്നിങ്‌സ്, സെമിയില്‍ പാകിസ്ഥാന്‍ ആയി പ്രഷര്‍ സിറ്റുവേഷനില്‍ എടുത്ത underrated 28 റണ്‍സ്.. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചും. പിന്നീട് ബിബിഎല്ലിലും തീ തന്നെ. സെഞ്ച്വറി വരെ അടിച്ചു കൂട്ടി. ഇന്ന് ഇതാ 89 റണ്‍സും രണ്ട് വിക്കറ്റും.
ഒന്നുമല്ലാതിരുന്ന മാര്‍ഷിന്റെ ടി20 കരിയറില്‍ ഇതാ നല്ലരു പൊസിഷന്‍ കൊടുത്തപ്പോ കിടിലന്‍ മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ വരുന്നു. ഇഞ്ചുറി പെട്ടെന്ന് വരുന്ന പ്ലെയര്‍ അല്ലായിരുന്നേല്‍ മികച്ച ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ ഇങ്ങേരുടെ പേരും കാണുമായിരുന്നു.
കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്