ദക്ഷിണാഫ്രിക്കയെ ഒമ്പതുവിക്കറ്റിന് തോല്‍പ്പിച്ച് ബംഗ്‌ളാദേശ് ദക്ഷിണാഫ്രിക്കയില്‍ ആദ്യ ക്രിക്കറ്റ് പരമ്പര നേടി. സെഞ്ചുറിയനില്‍ നടന്ന മൂന്നാം മത്സരത്തില്‍ വിജയം നേടിയതോടെ 2-1 എന്ന സ്‌കോറിലാണ് പരമ്പര സ്വന്തമാക്കിയത്. ഓപ്പണര്‍ തമീം ഇക്ബാലിന്റെ സെഞ്ച്വറിയായിരുന്നു ബംഗ്‌ളാദേശിന് ഏകദിന പരമ്പര സ്വന്തമാക്കാന്‍ അവസരം നല്‍കിയത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 155 റണ്‍സിന് പുറത്തായപ്പോള്‍ ബംഗ്‌ളാദേശിന് ചേസിംഗില്‍ ഓപ്പണര്‍ ലി്ട്ടന്‍ ദാസിനെ നഷ്ടമായി. തകര്‍പ്പന്‍ അര്‍ദ്ധശതകം കുറിച്ച തമീം ഇഖ്ബാല്‍ 83 പന്തുകളില്‍ 87 റണ്‍സാണ് എടുത്തത്. എട്ടു ബൗണ്ടറികള്‍ താരം പറത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ഒമ്പത് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ടസ്‌ക്കിന്‍ അഹമ്മദാണ്. ഷക്കീബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഷൊരിഫുള്‍ ഇസ്‌ളാമും മെഹിദി ഹസന്‍ മിറാസും ഓരോ വിക്കറ്റ്‌വീതവും വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ലൈനിലും ലംഗ്തിലും ബൗള്‍ ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായത് 39 റണ്‍സ് എടുത്ത ഓപ്പണര്‍ ജാനേമന്‍ മലന് മാത്രമായിരുന്നു. ഏഴു ബൗണ്ടറിക പറത്തിയ താരം 56 പന്തുകള്‍ നേരിട്ടു. കേശവ് മഹാരാജ് 28 റണ്‍സ് എടുത്തപ്പോള്‍ ഡൈ്വന്‍ പ്രിട്ടോറിയസ് 20 റണ്‍സും എടുത്ത് പുറത്തായി. ഡേവിഡ് മില്ലര്‍ 16 റണ്‍സും ഡീക്കോക്ക് 12 റണ്‍സും എടുത്തു പുറത്തായി. മറ്റുള്ളവരാരും രണ്ടക്കം പോലും കടന്നില്ല.
പരമ്പരയിലെ ആദ്യ ഏകദിനവും ബംഗ്‌ളാദേശ് ജയിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തില ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചെങ്കിലും മൂന്നാം മത്സരത്തില്‍ ബംഗ്‌ളാദേശ് വീണ്ടും തകര്‍ത്തു വാരുകയായിരുന്നു. അതേസമയം ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്ലില്‍ കളിക്കുന്ന പ്രധാന താരങ്ങളെ ഒഴിവാക്കിയാണ് ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് ഇറങ്ങിയത്.