ചരിത്രം പിറന്നു, കടുവകളെ ഗ്രിൽ ചെയ്ത് അഫ്ഗാൻ സെമിയിൽ; ഓസ്ട്രേലിയ പുറത്ത്

ഓസ്‌ട്രേലിയയുടെ മോഹങ്ങൾ കൂടി തല്ലി കെടുത്തി ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനോട് ആവേശകരമായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 116 വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 105 റൺസിന് പുറത്തായി. ഫലം ആകട്ടെ അഫ്ഗാനിസ്ഥാന് 8 റൺസ് ജയവും സെമി സ്ഥാനവും. സൗത്താഫ്രിക്കയാണ് അഫ്ഗാന്റെ സെമി എതിരാളികൾ.

അഫ്ഗാൻ ഉയർത്തിയ ലക്‌ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് വിജയിച്ചിരുന്നെങ്കിൽ ഓസ്‌ട്രേലിയക്ക് സെമിയിൽ എത്താമായിരുന്നു. അഫ്ഗാന്റെ തകർപ്പൻ ബോളിങ്ങിനും അച്ചടക്കമുള്ള ഫീൽഡിങ്ങിനും മുന്നിൽ ബംഗ്ലാദേശ് തകർന്നടിയുക ആയിരുന്നു. ഓപ്പണർ ലിറ്റർ ദാസ് നേടിയ 54 റൺസ് ഒഴിച്ചുനിർത്തിയാൽ ബംഗ്ലാദേശ് മോശം ബാറ്റിംഗാണ് നടത്തിയത്. അഫ്ഗാനായി നയൻ റഷീദ് , നവീൻ ഉൾ ഹഖ് എന്നിവർ നാല് വിക്കറ്റ് വീഴ്ത്തി അഫ്ഗാനെ സെമിയിൽ എത്തിച്ചു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ കാര്യങ്ങൾ വിചാരിച്ചത് പോലെ പോയില്ല. റഹ്‌മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ശ്രദ്ധയോടെ ബാറ്റേന്തി. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 27-റൺസ് മാത്രമാണ് അഫ്ഗാൻ നേടിയത്. അടിച്ചുകളിക്കാൻ എളുപ്പമുള്ള ട്രാക്ക് അല്ല ഇതെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നു.

ബംഗ്ലാദേശ് ബോളർമാർ ആകട്ടെ നന്നായി പന്തെറിയുകയും ചെയ്‌തു. ഒരു ഘട്ടത്തിൽ തുടർച്ചായയി വിക്കറ്റുകൾ നഷ്ടപെട്ട ടീം 89-4 എന്ന നിലയിലേക്ക് വീണതായിരുന്നു. ഗുർബാസ് 55-പന്തിൽ നിന്ന് 43-റൺസെടുത്തപ്പോൾ നയ്ബ് 4-റൺസ് മാത്രമാണെടുത്തത്. ഒരു റൺ മാത്രമെടുത്ത് മുഹമ്മദ് നബിയും കൂടാരം കയറി. നായകൻ റഷീദ് ഖാന്റെ ബാറ്റിംഗ് വെടിക്കെട്ടാൻ ടീമിനെ 115 കടത്തിയത്. ബംഗ്ലാദേശിനായി റിഷാദ് ഹൊസ്സൈൻ മൂന്ന് വിക്കറ്റ് എടുത്തപ്പോൾ ടാസ്കിങ് മുസ്തഫിസുർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.