ഹിറ്റ്മാന്‍ ബാറ്റിംഗില്‍ മങ്ങുന്നു, റാങ്കിംഗില്‍ വീഴുന്നു ; നായകനായത് രോഹിതിനെയും സമ്മര്‍ദ്ദം പിടികൂടാന്‍ കാരണമായോ?

തുടര്‍ച്ചയായി മൂന്ന് പരമ്പരകളാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ പിടിച്ചെടുത്തത്. ന്യൂസിലന്റും വെസ്റ്റിന്‍ഡീസും ശ്രീലങ്കയുമെല്ലാം ടി20 പരമ്പരയില്‍ ഇന്ത്യയോട് തോറ്റതോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ട്വന്റി20 പരമ്പര നേടുന്ന നായകന്‍ എന്ന ഖ്യാതിയും രോഹിതിനെ തേടിയെത്തിയിരുന്നു. എന്നാല്‍ നായകനായതോടെ സമ്മര്‍ദ്ദം രോഹിത്തിനെയും പിടികൂടിയോ എന്നാണ് ആശങ്ക. നായകനായിരുന്ന വിരാട് കോഹ്ലി രണ്ടു വര്‍ഷമായി ഒരു സെഞ്ച്വറിയടിക്കുന്നത് കാണാന്‍ കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിക്കുകയാണ് ആരാധകര്‍.

എന്നാല്‍ ഈ ദൗര്‍ഭാഗ്യം ഇപ്പോള്‍ പിടികൂടിയിരിക്കുന്നത് രോഹിത് ശര്‍മ്മയെയാണ്. ഈ വര്‍ഷം ആദ്യം വെസ്റ്റിന്‍ഡീസിനെതിരേ രോഹിതിന്റെ ഉയര്‍ന്ന സ്‌കോര്‍ 40 ആയിരുന്നു. മൊത്തം ടിച്ചത് 66 റണ്‍സും. വെസ്റ്റിന്‍ഡീസിനെതിരേ 40,19, 7, എന്നതായിരുന്നു ഹിറ്റ്മാന്റെ സ്‌കോര്‍. ശ്രീലങ്കയ്ക്ക് എതിരേ ആദ്യ മത്സരത്തില്‍ 44 റണ്‍സ് അടിച്ച താരം ബാറ്റി രണ്ടു മത്സരത്തില്‍ ചെറിയ സ്‌കോറിന് പുറത്താകുകയും ചെയ്തു. ഐസിസി ടി20 റാങ്കിംഗിലും ഇത് പ്രതിഫലിച്ചിരിക്കുകയാണ്. ഐസിസിയുയെ പുതിയ ടി20 റാങ്കിങിലും ഇതു പ്രകടമായിരിക്കുകയാണ്.

ബാറ്റര്‍മാരുടെ റാങ്കിങില്‍ അദ്ദേഹത്തിനു രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മോശം പ്രകടനമാണ് രോഹിത്തിനു തിരിച്ചടിയായത്. പരമ്പരയില്‍ വെറും 50 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. ഇതോടെ റാങ്കിങില്‍ രണ്ടു സ്ഥാനങ്ങള്‍ നഷ്ടമായ ഹിറ്റ്മാന്‍ 13ാം സ്ഥാനത്തേക്കു വീഴുകയും ചെയ്തു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി