ഐപിഎല്ലിലെ ആവേശ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പരാജയപ്പെട്ടതോടെ തുടർച്ചയായി 7 മത്സരങ്ങൾ തോൽക്കുക എന്ന നാണക്കേടിന്റെ റെക്കോർഡിൽ എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. പിന്നാലെ കുനിന്മേൽ കുരു എന്ന് പറയുന്ന പോലെ രോഹിതിനെ തേടി എത്തിയിരിക്കുന്നത് മറ്റൊരു മോശം റെക്കോർഡ്
പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ പൂജ്യനായി പുറത്തായ താരമെന്ന ആരും ആഗ്രഹിക്കാത്ത റെക്കോർഡാണ് കിട്ടിയിരിക്കുന്നത്. 14ാം തവണയാണ് ഡക്കായി താരം പുറത്താകുന്നത്. നേരത്തേ 13 ഡെക്കുകളുമായി ആറു താരങ്ങല്‍ക്കൊപ്പമായിരുന്നു രോഹിത്. പക്ഷെ സിഎസ്‌കെയ്‌ക്കെതിരേ ഡെക്കായതോടെ ഹിറ്റ്മാന്‍ അവരെ പിന്തള്ളി ഡെക്കിലെ പുതിയ കിങായി മാറിയിരിക്കുകയാണ്. പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, മന്‍ദീപ് സിങ്, പാര്‍ഥീവ് പട്ടേല്‍, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു എന്നിവരാണ് 13 വീതം ഡെക്കുകളുമായി രോഹിത്തിന്റെ പിറകിലുള്ളത്.
രണ്ടു ബോളുകളുടെ ആയുസ് മാത്രമേ ഹിറ്റ്മാന് ഇന്നലെ ഉണ്ടായിരുനൊള്ളു. മുകേഷ് ചൗധരിയാണ് മുംബൈ ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ രോഹിത്തിനെ പുറത്താക്കിയത്.
ഈ സീസണിലെ മോശം ഫോമിൽ നിന്ന് താരം ഇന്നലെ കരകയറുമെന്നാണ് ആരാധകർ വിശ്വസിച്ചത്. ഇന്‍സ്വിങ് ചെയ്ത ബോളിലാണ് രോഹിത് വീണത്. മുന്നോട്ട് പുഷ് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ കണക്കുകൂട്ടല്‍ പിഴച്ചു. ബോള്‍ നേരെ മിഡ് ഓണില്‍ മിച്ചെല്‍ സാന്റ്‌നറുടെ കൈകളിലേക്കാണ് വന്നത്.
ഈ തോൽവിയോടെ ക്യാപ്റ്റൻസി സ്ഥാനം വരെ ചോദ്യം ചെയ്യപെട്ടിരിക്കുകയാണ്.