'ഭയം' എന്നൊരു വികാരം കൂടി മനുഷ്യര്‍ക്കുണ്ടെന്ന് ഏതെങ്കിലും സൈക്കോളജിസ്റ്റിനെ കൊണ്ട് ഹിറ്റ്മാന് പറഞ്ഞു കൊടുപ്പിക്കണം!

‘ഇവിടിപ്പോ എന്താ സംഭവിച്ചേ..?’ ഈ കണ്‍ഫ്യൂഷനിലാണിന്ന് ക്രിക്കറ്റ് ലോകമാകെ. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം. ആദ്യ മൂന്ന് ദിനങ്ങളിലായി ആകെ കളി നടന്നത് 35 ഓവര്‍. സാധാരണ ഗതിയില്‍ നമ്മള്‍ ആ മാച്ച് ഫോളോ ചെയ്യുന്നത് നിര്‍ത്തും. കാരണം, അതൊരു ഉറപ്പായ സമനില മത്സരം മാത്രം. പക്ഷേ, ചെറിയൊരു പ്രശ്‌നമുണ്ട്. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്.അയാള്‍ നയിക്കുന്ന മാച്ചുകള്‍ നമ്മള്‍ ചുമ്മാ അങ്ങ് മുന്‍വിധിക്കരുത്. അങ്ങേര് എപ്പോഴാണ് കളിയുടെ ജാതകം മാറ്റിയെഴുതുന്നതെന്ന് ഊഹിക്കാനേ പറ്റില്ല. ഒപ്പം, ക്രിക്കറ്റിന്റെ ചരിത്രവും !

നാലാം ദിവസം ഇന്ത്യയുടെ ഇന്നിംഗ്‌സ് ആരംഭിക്കുന്നു. ആദ്യ ഓവറിലെ അവസാന മൂന്ന് പന്തുകളും ബൗണ്ടറിയടിച്ച് ജയ്‌സ്വാള്‍ മൂഡറിയിച്ചു. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ബോള്‍ നേരിടാനെത്തുന്നു. ആദ്യ രണ്ട് പന്തുകളും ഗ്യാലറിയില്‍ ! അടുത്ത ഓവറില്‍ രോഹിതിന്റെ വക വീണ്ടും സിക്‌സ്. കാണികള്‍ സംശയത്തിലായി കാണണം, ഇത് ടെസ്റ്റ് മാച്ച് തന്നെയല്ലേ.

ദിനേശ് കാര്‍ത്തിക് കമന്ററി ബോക്‌സില്‍ ഇരുന്നു നേരമ്പോക്കുന്നു, ‘ആരെങ്കിലും അയാളെ ഓര്‍മ്മിപ്പിക്കൂ, അയാള്‍ T20 യില്‍ നിന്നും വിരമിച്ചയാളാണ് ‘ മൂന്ന് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടന്നു ! തിരക്കഥ വ്യക്തമായി, നടക്കാന്‍ പോകുന്നത് കൊലപാതകമാണ്. പിന്നീട് റിക്കോഡുകളുടെ ഘോഷയാത്ര. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ടീം 50, 100, 150, 200, 250… !

എടുത്ത റിസ്‌കിന് ഫലമുണ്ടായി, എല്ലാവരും ഡ്രോ എന്ന് എഴുതിത്തള്ളിയ മാച്ചില്‍ ഇന്ത്യക്ക് ഐതിഹാസിക വിജയം. പാകിസ്ഥാനെ തോല്പിച്ച്, അടുത്തത് ഇന്ത്യ, എന്ന് വീരവാദവും പറഞ്ഞെത്തിയ ബംഗ്‌ളാ കടുവകള്‍ പൂച്ചകളായി പതുങ്ങി.

‘ഭയം’ എന്നൊരു വികാരം കൂടി മനുഷ്യര്‍ക്കുണ്ട്, എന്ന് ഏതെങ്കിലും സൈക്കോളജിസ്റ്റിനെ കൊണ്ട് ഹിറ്റ്മാന് പറഞ്ഞു കൊടുപ്പിക്കണം, അയാള്‍ വിരമിച്ചതിന് ശേഷം!

എഴുത്ത്: ജിബി എം ജോര്‍ജ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

നായകന്‍ തീ, വില്ലന്‍ അതുക്കും മേലെ..; വിനായകന്‍-മമ്മൂട്ടി ചിത്രം ആരംഭിച്ചു

ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്; ലയണൽ മെസി തൻ്റെ പ്രിയപ്പെട്ട 3 മാനേജർമാരെ തിരഞ്ഞെടുക്കുന്നു

ഇതുപോലെ കാപട്യക്കാരനായ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല; പിണറായിയുടെ പിആര്‍ നടത്തുന്നത് ആരാണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കെ സുരേന്ദ്രന്‍

'നിലവിലെ മികച്ച താരം'; ഇഷ്ട ക്രിക്കറ്റ് താരത്തെ തിരഞ്ഞെടുത്ത് ഉര്‍വ്വശി റൗട്ടേല; വടിയെടുത്ത് ഋഷഭ് ആരാധകര്‍

വിരാടും രോഹിതും ബുംറയും അല്ല, അവന്മാർ രണ്ട് പേരുമാണ് ഇന്ത്യയുടെ വിജയങ്ങൾക്ക് കാരണം; ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

മതിയായ തെളിവുകളില്ല; എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

120 ലൈംഗിക പീഡന പരാതികള്‍, 9 വയസുകാരനെയടക്കം ബലാത്സംഗം ചെയ്തതെന്ന് ആരോപണം; റാപ്പര്‍ ഷാന്‍ കോംപ്സ് വിവാദത്തില്‍

"അവൻ ആണ് ഞങ്ങടെ തുറുപ്പ് ചീട്ട്"; റഫിഞ്ഞയെ വാനോളം പുകഴ്ത്തി ബാഴ്‌സിലോണ പരിശീലകൻ

അവൻ 40 റൺസ് നേടിയാൽ അത് മോശം ഫോം, നമ്മൾ നേടിയാൽ അത് വലിയ കാര്യം; തുറന്നടിച്ച് ആകാശ് ചോപ്ര

'എനിക്ക് അവനെ മൈതാനത്ത് കാണുന്നത് തന്നെ അസ്വസ്തതയാണ്'; ഇന്ത്യന്‍ താരത്തെ കുറിച്ച് സ്മിത്ത്