ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഒരു കളിക്കാരനെ തുടർച്ചയായി വിശ്രമം അനുവദിച്ചു വീണ്ടും ഫോം ആക്കി ടീമിൽ കൊണ്ടുവരാം എന്ന തന്ത്രം അല്ലങ്കിൽ മാജിക് ലോക ക്രിക്കറ്റിൽ ബിസിസിഐ യുടെ അടുത്ത് മാത്രമേ കാണു.
ഇതിപ്പോ എങ്ങനേലും കുറെ കളിക്കാരെ ലോകകപ്പ് വരെ തള്ളി കൊണ്ട് പോകുക എന്ന ശ്രമം ആണ് BCCI യിലെ തലമൂത്ത ബുദ്ധിജീവികൾ പയറ്റുന്നത് എന്നു തോന്നുന്നു അല്ലാതെ ലോകകപ്പ് നേടാൻ കഴിവുള്ള ശക്തമായ ഒരു ടീമിനെ വാർത്തെടുക്കുക എന്നൊരു ചിന്തയെന്നും അവർക്ക് ഇല്ല.
അങ്ങനെ ആയിരുന്നു എങ്കിൽ ഹൂഡ രണ്ടാമത്തെ കളിയിൽ പുറത്തു ഇരിക്കില്ലാരുന്നു. ആർക്ക് വേണ്ടിയാണോ ഹൂഡ വഴിമാറി കൊടുത്തത് അയാൾ നന്നായി ഫ്ലോപ്പ് ആകുകയും ചെയ്തു. ആ ഫ്ലോപ്പ് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയത് അല്ല.
ബിസിസിഐ ചിന്തിക്കേണ്ട സമയം ആയി കഴിഞ്ഞു തുടർച്ചയായി ടീമിന് ബാധ്യത ആകുന്ന കളിക്കാരനെ പുറത്തു ഇരുത്തുക അതിപ്പോ എത്ര വലിയ റെക്കോർഡ് ഉള്ള കളിക്കാരനെ ആണെങ്കിൽ പോലും.
കടപ്പാട്: ക്രിക്കറ്റ് കാർണിവൽ 24 × 7