ഫൈനലിലെത്താൻ കൊമ്പന്മാർ നേർക്കുനേർ, ഓസ്‌ട്രേലിയക്ക് ടോസ്; ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഇല്ല

ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ. ദുബായിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ദുബായിൽ ഇതുവരെ കളിക്കാത്ത ഓസ്‌ട്രേലിയയോട് ആ ഗ്രൗണ്ടിൽ തന്നെ എല്ലാ മത്സരങ്ങളും കളിച്ച ഇന്ത്യയും വരുമ്പോൾ ആധിപത്യം ഇന്ത്യക്ക് ആണെന്ന് പറയാമെങ്കിലും ഓസ്‌ട്രേലിയയെ ഒരിക്കലും എഴുതി തള്ളാനാകില്ല.

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ രണ്ട് മാറ്റവും ആയിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. മാത്യു ഷോർട്ടിന് പകരം കോപ്പർ കനോലിയും ജോൺസണ് പകരം സാങ്കയും എത്തി. ഇന്ത്യൻ ടീമിൽ വന്നാൽ മാറ്റങ്ങൾ ഒന്നും ഇല്ല.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ. എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

ഓസ്‌ട്രേലിയൻ ടീം: കൂപ്പർ കനോലി, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്(സി), മർനസ് ലബുഷാഗ്നെ, ജോഷ് ഇംഗ്ലിസ്(ഡബ്ല്യു), അലക്‌സ് കാരി, ഗ്ലെൻ മാക്‌സ്‌വെൽ, ബെൻ ദ്വാർഷുയിസ്, നഥാൻ എല്ലിസ്, ആദം സാമ്പ, തൻവീർ സംഗ