ഐസിസിയുടെ നിയമങ്ങള്‍ക്കുള്ളിലുള്ള ഒരു കാര്യം എങ്ങനെയാണ് കളിയുടെ സ്പിരിറ്റിന് എതിരാകുന്നത്?

ഷെമിന്‍ അബ്ദുള്‍മജീദ്

‘ ഞാനൊരു തുടക്കക്കാരനാണ്, അത് കൊണ്ട് സ്പിരിറ്റ് ഓഫ് ദ ഗെയിം എനിക്ക് മുഖ്യമായിരുന്നു.’ വെസ്റ്റിന്‍ഡീസിന്റെ കോര്‍ട്ട്‌നി വാല്‍ഷിന്റെ ഈ പ്രസ്താവനയില്‍ നിന്നാണ് മങ്കാദിങ്ങും സ്പിരിറ്റ് ഓഫ് ദി ഗെയിമും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.

1987 ലെ ലോകകപ്പിലെ വെസ്റ്റിന്‍ഡീസ് vs പാക്കിസ്ഥാന്‍ മല്‍സരം . കളി ജയിച്ചാല്‍ മാത്രം വെസ്റ്റിന്‍ഡീസിന് സെമി ഫൈനലിലേക്ക് കടക്കാം. ക്യാപ്റ്റന്‍ വിവ് റിച്ചാര്‍ഡ്‌സിന്റെ 51 റണ്‍സിന്റെ പിന്‍ബലത്തില്‍ 216 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസിനെതിരെ പാക്കിസ്ഥാന് ജയിക്കാന്‍ അവസാന പന്തില്‍ 2 റണ്‍സ് വേണം. ബോള്‍ ചെയ്യാന്‍ ഓടിയടുത്ത വാല്‍ഷ് കാണുന്നത് പാക്കിസ്ഥാന്റെ അവസാന ബാറ്റര്‍ ജാഫര്‍ ക്രീസില്‍ നിന്നിറങ്ങി ബാക്ക്അപ്പ് ചെയ്യുന്നതാണ്. വാല്‍ഷ് ബൗള്‍ ചെയ്യാതെ ജാഫറിനെ താക്കീത് ചെയ്യുന്നു.. തിരിച്ച് വന്ന് ബൗള്‍ ചെയ്ത വാല്‍ഷിന്റെ ബോളില്‍ 2 റണ്‍സടിച്ച് പാക്കിസ്ഥാന്‍ കളി ജയിക്കുന്നു.

വാല്‍ഷിന്റെ ഈയൊരു പ്രവൃത്തിയെ ക്രിക്കറ്റ് ലോകം പ്രശംസ കൊണ്ട് മൂടി. പക്ഷേ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനും ക്യാപ്റ്റന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനും അതൊരു വലിയ നഷ്ടമായിരുന്നു. 3ാം കപ്പ് നേടാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെട്ട ആ ടീമിന് പിന്നീട് 96 ല്‍ മാത്രമാണ് ലോകകപ്പ് സെമിയില്‍ വരെയെങ്കിലും എത്താനായത്.

സത്യത്തില്‍ എതിര്‍ ടീമിനെ സപ്പോര്‍ട്ട് ചെയ്ത് സ്വന്തം ടീമിനെ ചതിക്കുകയാണ് വാല്‍ഷ് അവിടെ ചെയ്തത്. ICC യുടെ നിയമങ്ങള്‍ക്കുള്ളിലുള്ള ഒരു കാര്യം എങ്ങനെയാണ് കളിയുടെ സ്പിരിറ്റിന് എതിരാകുന്നത്?

ബാറ്റര്‍മാര്‍ക്ക് ഇത്രയധികം നിയമങ്ങള്‍ കൊണ്ട് സപ്പോര്‍ട്ടുള്ള കളിയില്‍ ബൗളര്‍മാര്‍ സ്ഥിരമായി ‘ബൗളിംഗ് എന്‍ഡിലെ റണ്‍ ഔട്ട്’ ഉപയോഗപ്പെടുത്തണം. കളിയുടെ ക്രൂഷ്യല്‍ ഘട്ടങ്ങളില്‍ ബാറ്റര്‍മാര്‍ എക്‌സ്ട്രാ റണ്ണിന്റെ അഡ്വാന്റേജ് മുതലെടുക്കുന്നതില്‍ നിന്നും തടയാന്‍ ഈ നിയമത്തിന്റെ ശരിയായ ഉപയോഗം ആവശ്യമായ ഒന്നാണ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി