IPL 2025: എങ്ങനെ കലിപ്പ് തോന്നാതിരിക്കും, സഞ്ജുവിനോട് ദേഷ്യപ്പെട്ട് ജോഫ്ര ആർച്ചർ; വീഡിയോ കാണാം

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ താൻ റിവ്യൂ എടുക്കാൻ മടിച്ചതിന്റെ പേരിൽ രാജസ്ഥാൻ റോയൽസിന് ഒരു വിക്കറ്റ് നഷ്ടമാക്കിയത് സഞ്ജു സാംസണെ നിരാശപ്പെടുത്തി. ഡൽഹി ക്യാപിറ്റൽസിന്റെ ഇന്നിംഗ്‌സിലെ പതിമൂന്നാം ഓവറിൽ ജോഫ്ര ആർച്ചർ പന്തെറിയുമ്പോഴാണ് സംഭവം നടന്നത്. അഭിഷേക് പോറലും കെ.എൽ. രാഹുലും ചേർന്ന് ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മനോഹരമായി കളിക്കുമ്പോൾ പതിമൂന്നാം ഓവറിൽ സഞ്ജു സാംസൺ ആർച്ചറെ വീണ്ടും ആക്രമണത്തിലേക്ക് കൊണ്ടുവന്നു.

ആ ഓവറിലെ നാലാം പന്തിൽ മികച്ച രീതിയിൽ കളിച്ച രാഹുലിനെ പുറത്താക്കി ആർച്ചർ തൽക്ഷണം തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. രാഹുൽ 38 റൺസ് നേടി പുറത്തായപ്പോൾ രാജസ്ഥാൻ കളിയിലേക്ക് തിരിച്ചെത്തി. അതേ ഓവറിലെ അവസാന പന്തിൽ, അദ്ദേഹം പോറലിനെ കുടുക്കിയതാണ്. പക്ഷേ അദ്ദേഹവും സഹതാരങ്ങളും അപ്പീൽ ചെയ്യാത്തതിനാൽ വിക്കറ്റ് നിഷേധിക്കപ്പെട്ടു.

ആർച്ചർ മനോഹരമായ ഒരു ബൗൺസർ എറിഞ്ഞു, പോറലിന് ആകട്ടെ ഷോട്ടിന് ബാറ്റ് വെച്ച് പിഴച്ചു. ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പന്ത് കീപ്പർക്ക് മുകളിലൂടെ കളിക്കാനാണ് ശ്രമിച്ചത്. ആദ്യം, അതിൽ കോൺടാക്റ്റ് ഇല്ലെന്ന് തോന്നിയതിനാൽ സഞ്ജു ഉൾപ്പെടെയുള്ള റോയൽസ് കളിക്കാർ അപ്പീൽ നൽകിയില്ല.

എന്നിരുന്നാലും, റീപ്ലേകളിൽ പോറൽ പന്ത് എഡ്ജ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. റീപ്ലേ സ്‌ക്രീനിൽ കാണിച്ചയുടനെ, ആർച്ചർ സഞ്ജു സാംസണുമായി ഇതേക്കുറിച്ച് സംസാരിക്കുന്നത് കണ്ടു. ഫാസ്റ്റ് ബൗളർ ദേഷ്യപ്പെട്ടതായി തോന്നിയില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ അദ്ദേഹത്തിന് ഒരു റിവ്യൂ വേണമെന്ന് വ്യക്തമാക്കി, പക്ഷേ സഞ്ജു സാംസൺ അതിന് തയ്യാറായില്ല.

അതേസമയം ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ആവേശ ജയം സ്വന്തമാക്കി. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ 2 പന്തുകൾ ബാക്കി നിർത്തി ഡൽഹി വിജയലക്ഷ്യം മറികടന്നു. സൂപ്പർ ഓവറിൽ 12 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്ക് വേണ്ടി കെ.എൽ രാഹുൽ 7 റൺസുമായും ട്രിസ്റ്റൻ സ്റ്റബ്സ് 6 റൺസുമായും പുറത്താകാതെ നിന്നു. ജയം ഉറപ്പിച്ച മത്സരത്തിൽ അവസാന നിമിഷത്തെ അലസതയാണ് രാജസ്ഥാനെ തളർത്തിയതും തോൽപ്പിച്ചതും.