ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിൽ ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗിനെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ. കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച അർഷ്ദീപ്, അന്നുമുതൽ ടീമിനാഥും പുറത്തും പോയിയും വന്നും ഇരിക്കുകയാണ്. ലോകകപ്പ് ടീമിൽ നിന്നും താരം പുറത്തായിരുന്നു. അരുൺ അർഷ്ദീപിനെ പ്രശംസിക്കുകയും ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിയതിൽ ആശ്ചര്യപ്പെടുകയും ചെയ്തു.
“ഞങ്ങളുടെ കാലത്ത് ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർമാരെ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചു. നമുക്ക് എപ്പോഴും ഒരെണ്ണം വേണം. അർഷ്ദീപിന് ഒരുപാട് വാഗ്ദാനങ്ങൾ നൽകിയിരുന്നു, എന്തുകൊണ്ടാണ് അവൻ ടീമിൽ ഇല്ലാത്തതെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അവൻ വളരെ മികച്ചവനായി കാണപ്പെട്ടു. അവൻ യോർക്കറുകൾ എറിയാൻ കഴിവുള്ളവനാണ്. മത്സരത്തിന്റെ അവസാന സെക്ഷനിലൊക്കെ മികച്ചവനാണ്. അവൻ ഒരു ആവേശകരമായ ഫാസ്റ്റ് ബൗളറാണ്. അവനെ പോലെ ഒരു മികച്ച ബോളർ ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി. അവൻ ഇല്ലാതെ എങ്ങനെയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചതെന്ന് മനസിലാക്കുന്നില്ല ”അരുൺ ‘ക്രിക്കറ്റ് ബസു’ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഇന്ത്യക്കായി ഇതുവരെ മൂന്ന് ഏകദിനങ്ങളും 33 ടി20 മത്സരങ്ങളും അർഷ്ദീപ് കളിച്ചിട്ടുണ്ട്. ടി 20 യിൽ ഇന്ത്യക്കായി 50 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഏഴ് മികച്ച ബാറ്റർമാരെ കൂടാതെ നാല് ഓൾറൗണ്ടർമാരെയും നാല് പേസർമാരെയും ലോകകപ്പ് ടീമിൽ സെലക്ടർമാർ തിരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ.