സെവാഗും ധോണിയും എങ്ങനെ ശത്രുക്കളായി ?; വാർത്തയിൽ അമ്പരന്ന് ക്രിക്കറ്റ് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് വിരേന്ദർ സെവാഗും, മഹേന്ദ്ര സിങ് ധോണിയും. ഇരുവരുടയും മികവ് കൊണ്ടാണ് ഇന്ത്യയ്ക്ക് 2007 ടി-20 ലോകകപ്പും 2011 ലോകകപ്പും നേടാനായത്. എന്നാൽ ഇരുവരും തമ്മിൽ നല്ല ബന്ധത്തിൽ അല്ല ഇപ്പോൾ ഉള്ളത്. ഇന്ത്യൻ ടീമിലെ നായക സ്ഥാനത്തേക്ക് ധോണിക്ക് മുൻപ് ആദ്യം പേര് കേട്ടത് സെവാഗിന്റെ ആയിരുന്നു. പിന്നീട് അത് ധോണിയിലേക്ക് പോവുകയായിരുന്നു.

എന്നാൽ ധോണി ക്യാപ്റ്റൻ ആയതിൽ പിന്നെ ടീമിൽ ബാറ്റിംഗിലും ബോളിങ്ങിലും മാത്രമല്ല താരങ്ങൾ ഫീൽഡിങ്ങിലും മികച്ച പ്രകടനം നടത്തണം എന്ന് നിർദ്ദേശം നൽകിയിരുന്നു. അങ്ങനെ സച്ചിനെയും സെവാഗിനെയും ഗംഭീറിനെയും ഒരുമിച്ച് പ്ലെയിങ് ഇലവനിൽ കളിപ്പിക്കരുത് എന്ന് പറഞ്ഞത് ധോണി ആയിരുന്നു. ഇവർ മൂന്നു പേരും ഫീൽഡിങ്ങിൽ സ്ലോ ആയത് കൊണ്ടാണ് ധോണി അവരെ ടീമിൽ ഒരുമിച്ച് ഇടാത്തത്. അന്ന് മുതലാണ് സെവാഗും ധോണിയും തമ്മിലുള്ള ശത്രുത തുടങ്ങിയത്.

ഇന്ത്യൻ ടീമിലെ പല താരങ്ങളുടെയും കരിയർ അവസാനിക്കാൻ കാരണം ധോണി ആണെന്നാണ് പല മുൻ താരങ്ങളും വിമർശിച്ചിരുന്നത്‌. എന്നാൽ വിരമിച്ച ശേഷം ധോണിയും സെവാഗും ഒരു ഇവെന്റുകളിലും ഒരുമിച്ച് പങ്കെടുത്തിട്ടില്ല. പല തവണ ധോണിയെ കുറിച്ച് സെവാഗ് മാധ്യമങ്ങളോട് പ്രത്യക്ഷത്തിൽ ആക്ഷേപിച്ചിട്ടുണ്ട്. ഒരുപാട് താരങ്ങൾ ധോണിക്കെതിരെ സംസാരിച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ ധോണി അതിൽ ഒന്നിന് പോലും തിരിച്ച് മറുപടി നൽകിയിട്ടില്ല. 2011 ലോകകപ്പിൽ ധോണിയും സെവാഗും മികച്ച പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളം നടത്തിയത്. അത് ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത കാര്യമാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ