സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്

സഞ്ജു സാംസൺ- ഈ മത്സരത്തിലേക്ക് ഇറങ്ങും മുമ്പ് താരം കടന്നുപോയ അവസ്ഥ പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ ഉള്ളവ ആയിരുന്നു. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടി ഏവരുടെയും പ്രശംസ നേടി നിൽക്കുന്നു, ശേഷം അന്ന് പുകഴ്ത്തിയവർ തന്നെ താഴെ ഇടുന്ന രീതിയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യനായി മടങ്ങുന്നു. പൂജ്യനായി മടങ്ങുന്നത് ഒകെ സാധാരണ സംഭവിക്കുന്ന കാര്യം ആണെങ്കിലും ആ ട്രോളുകൾ നിലനിൽക്കുമ്പോൾ തന്നെ തന്റെ സഹതാരങ്ങളെക്കുറിച്ച് പിതാവ് പറഞ്ഞ ആരോപണങ്ങളുടെ പേരിലും വിമർശനം കേൾക്കേണ്ടി വരുന്നു. അങ്ങനെ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇറങ്ങുമ്പോൾ സഞ്ജു വലിയ സമ്മർദ്ദത്തിൽ ആയിരുന്നു.

എന്നാൽ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ കൂൾ രീതികൾ ഉണ്ടെന്ന് പലരും താരതമ്യപ്പെടുത്തിയ സഞ്ജു ഒരു സമ്മർദ്ദവും കാണിക്കാതെ തന്നെ ഇന്നും കളത്തിൽ ഇറങ്ങി. തുടക്കത്തിൽ ഒരൽപ്പം കരുതി കളിച്ച താരം പിന്നെ ഗിയർ മാറ്റിയപ്പോൾ ആദ്യ മത്സരത്തിൽ നിർത്തിയ സ്ഥലത്ത് നിന്ന് തുടങ്ങുന്ന സാംസനെയാണ് കാണാൻ സാധിച്ചത്. സെറ്റ് ആയി കഴിഞ്ഞാൽ ക്രീസിന്റെ നാല് പാടും ബോളർമാർക്ക് തലവേദന സൃഷ്ടിച്ച് ബാറ്റ് ചെയ്യുന്ന സഞ്ജു ഇന്നും അത് തന്നെ തുടർന്നു. സൗത്താഫ്രിക്കയുടെ എല്ലാ ബോളര്മാര്ക്കും വയർ നിറയെ കൊടുത്ത സഞ്ജു 56 പന്തിൽ 109 റൺ നേടി പുറത്താകാതെ നിൽക്കുക ആയിരുന്നു.

എന്തായാലും സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ പ്രശംസിച്ച് വന്നിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക്. “സഞ്ജു സാംസണിന് കഴിഞ്ഞ 5 ടി20യിൽ 3 സെഞ്ച്വറികളുണ്ട്. 76 ടി20യിൽ ഋഷഭ് പന്തിന് സെഞ്ചുറികളില്ല. സഞ്ജുവിനെ മറികടന്ന് സെലക്ടർമാർ പന്തിനെ പിന്തുണച്ചതെങ്ങനെയെന്ന് ഞാൻ അത്ഭുതപ്പെടുന്നു. കളി കാണുന്ന ആർക്കും സഞ്ജു പന്തിൻ്റെ ഇരട്ടി മികാസിഗ് കളിക്കാരനാണെന്ന് പറയാൻ കഴിയും.” മുൻ താരം പറഞ്ഞു.

എന്തായാലും ഈ മനോഹര ഇന്നിങ്സിൽ സഞ്ജു കുറിച്ച ചില നേട്ടങ്ങൾ നോക്കാം

*ടി20 ചരിത്രത്തിൽ ഒരു കലണ്ടർ വർഷത്തിൽ 3 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ
* ടി20യിൽ ഇന്ത്യൻ WK ബാറ്ററുടെ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോറാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്.
* ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ ടി 20 യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി തികക്കുന്ന ഇന്ത്യൻ ബാറ്റർമാരുടെ മൂന്നാം സ്ഥാനത്ത് എത്തി.
* മൂന്ന് ടി 20 സെഞ്ച്വറി നേട്ടവും കുറിക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍