ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫ് എങ്ങനെയുണ്ട്?; വിലയിരുത്തി രോഹിത് ശര്‍മ്മ

ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫിനെ വിലയിരുത്തി ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഓരോരുത്തര്‍ക്കും അവരവരുടെ ശൈലിയുണ്ടെന്നും കളിക്കാരും പരിശീലകരും തമ്മിലുള്ള നല്ല ധാരണയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

രോഹിത് ശര്‍മ്മയ്ക്ക് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെയും അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെയും വളരെക്കാലമായി അറിയാം. ഗംഭീറും നായരും ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പുതന്നെ ഇന്ത്യന്‍ ടീമില്‍ ചേര്‍ന്നു. അതേസമയം ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്ക് മുമ്പ് മോര്‍ണെ മോര്‍ക്കല്‍ ബോളിംഗ് പരിശീലകനായി ടീമില്‍ ചേര്‍ന്നു. ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോസ്ഷേറ്റാണ്.

പരിശീലകര്‍ പുതിയവരാണ്. പക്ഷേ എനിക്ക് ഗൗതം ഗംഭീറിനെയും അഭിഷേക് നായരെയും നന്നായി അറിയാം. മോര്‍ണെ മോര്‍ക്കലിനെതിരെ ഞാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. റയാനെതിരെയും ഞാന്‍ മത്സരിച്ചിട്ടുണ്ട്. അദ്ദേഹം ബുദ്ധിമാനും വിവേകിയുമാണെന്ന് ഞാന്‍ കരുതുന്നു.

ഗംഭീറും നായരും അറിയപ്പെടുന്ന മുഖങ്ങളാണ്. ഓരോരുത്തര്‍ക്കും അവരുടേതായ ശൈലിയുണ്ട്. രാഹുല്‍ ഭായ്, വിക്രം റാത്തോര്‍, ഒപ്പം പരാസ് മാംബ്രെയ്ക്കും കളിക്കാരെ നിയന്ത്രിക്കാന്‍ വ്യത്യസ്തമായ വഴികളുണ്ടായിരുന്നു. പുതിയ ആളുകള്‍ക്ക് അവരുടെ ശൈലികള്‍ ഉണ്ടാകും. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. കോച്ചിംഗ് സ്റ്റാഫും കളിക്കാരും തമ്മില്‍ മികച്ച ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, ഇപ്പോള്‍ ഞങ്ങള്‍ക്ക് അത് ഉണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗംഭീര്‍, നായര്‍, ടെന്‍ എന്നിവര്‍ ഐപിഎല്‍ 2024 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ബന്ധപ്പെട്ടിരുന്നു. മോര്‍ക്കല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു. ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം, ഇന്ത്യ മൂന്ന് റെഡ്-ബോള്‍ മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനെ നേരിടും. തുടര്‍ന്ന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്ക് പോകും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര സെപ്റ്റംബര്‍ 19ന് ചെന്നൈയില്‍ ആരംഭിക്കും.

Latest Stories

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം