ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പരിഗണിക്കുന്നത്. കളത്തി ആക്രമണോത്സുകതും ചുറുചുറുക്കും സൗന്ദര്യവുമെല്ലാം കളത്തിലും പുറത്തും വിരാട്‌കോഹ്ലിയെ മഹാനായ വ്യക്തിത്വമാക്കി മാറ്റുകയും ചെയ്യുന്നു.
ലോകത്തെ ഏറ്റവും പ്രശസതനായ കായികതാരങ്ങളില്‍ ഒരാളായ വിരാട് കോഹ്ലിയ്ക്ക് കരിയറിലെ ഉയര്‍ച്ചയിലും താഴ്ച്ചയിലുമെല്ലാം പിന്തുണയ്ക്കുന്ന ലോകം മുഴൂവനുമായി വന്‍തോതിലുള്ള ആരാധകവൃന്ദവുമുണ്ട്.
അതുകൊണ്ടു തന്നെ ഇന്‍സ്റ്റാഗ്രാം പോലെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നവ ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും താരത്തിനെ പിന്തുടരുന്നവര്‍ ഏറെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 177 ദശലക്ഷം ഫോളോവേഴ്‌സുള്ള വിരാട് കോഹ്ലിയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ 150 ദശലക്ഷം പിന്നിട്ട ആദ്യ ഇന്ത്യന്‍ സെലിബ്രിട്ടിയും. പ്രശസ്തി കൂടിയതോടെ സ്റ്റാര്‍ക്രിക്കറ്ററെ തേടി വന്‍കിട ബ്രാന്റുകളും അനേകം പരസ്യക്കരാറുകളുമാണ് എത്തുന്നത്.
ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് ഏറ്റവും കുടുതല്‍ ഫീസ് ഈടാക്കുന്ന ഇന്ത്യന്‍ സെലിബ്രിട്ടികളില്‍ ഒന്നാമതുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍. 2021 ലെ ഇന്‍സ്റ്റാഗ്രാമിലെ പണക്കാരുടെ പട്ടികയില്‍ 19 ാം സ്ഥാനത്തുള്ള കോഹ്ലിയ്ക്ക് ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് നല്‍കുന്ന ചാര്‍ജ്ജ് 680,000 ഡോളറാണ് (ഏകദേശം അഞ്ചുകോടി രൂപ). അതേസമയം ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഫുട്‌ബോള്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. ഒരു പോസ്റ്റിന് 1,604,000 ഡോളറാണ് (ഏകദേശം 119141110 രൂപ) ചാര്‍ജ്ജ് ചെയ്യുന്നത്.