Connect with us

CRICKET

കളി തോറ്റാലും മുംബൈയ്ക്ക് പ്ലേ ഓഫിലെത്താം; സാധ്യതകള്‍ ഇങ്ങനെ

, 4:59 pm

ഐ പി എല്‍ ആദ്യഘട്ടം അവസാനിക്കാറായപ്പോള്‍ ആവേശകരമായ അന്ത്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് കരകയറി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി മൂന്ന് മത്സരങ്ങള്‍ തുര്‍ച്ചയായി ജയിച്ച മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍വി പിണഞ്ഞതാണ് പ്ലേ ഓഫ് തുലാസിലായത്.

12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമുള്ള മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള പഞ്ചാബിനും ഇന്ന് നിര്‍ണായകമാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മിന്നിക്കളിച്ച കിങ്‌സ് ഇലവന് ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ ഫോം നഷ്ടപ്പെട്ടു. ഇതോടെയാണ് അശ്വിന്‍ നയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ഇടിവ് വന്നത്.

മികച്ച റണ്‍റേറ്റാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ. ഇന്നത്തെ മത്സരത്തില്‍ കിങ്‌സ് ഇലവനെയും അടുത്ത മത്സരത്തില്‍ ഡല്‍ഹിയെയും തോല്‍പ്പിച്ചാല്‍ മുംബൈ ഇന്ത്യന്‍സിന് കാര്യങ്ങള്‍ എളുപ്പമാകും. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടാലും മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല.  സാധ്യതകള്‍ ഇങ്ങനെ.

മുംബൈ പഞ്ചാബിനെ പരാജയപ്പെടുത്തുന്നു

സണ്‍റൈസേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് പോരാട്ടത്തില്‍ ഹൈദരാബാദ്, ബംഗളൂരിനെ പരാജയപ്പെടുത്തുന്നു

രാജസ്ഥാനെതിരായ മത്സരത്തില്‍ ബംഗളൂരു നേരിയ മാര്‍ജിനില്‍ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തുന്നു

മത്സരം 55 : മുംബൈ, ഡെല്‍ഹിയോട് പരാജയപ്പെടുന്നു

പഞ്ചാബ് ചെന്നൈ പോരാട്ടത്തില്‍ ചെന്നൈ കിംഗ്‌സ് ഇലവനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മുംബൈയ്ക്ക്  പ്ലേ ഓഫിലെത്താം.

Don’t Miss

CRICKET7 mins ago

എലിമിനേറ്ററില്‍ മഴപെയ്താല്‍ ഗുണം കൊല്‍ക്കത്തയ്ക്ക്

ഐപിഎല്ലില്‍ നിര്‍ണ്ണായക എലിമിനേറ്റര്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഗുണംകിട്ടുക കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്. രാജസ്ഥാന്‍ റോയല്‍സിന്റെ പുറത്ത് പോക്കിനാകും ഇതോടെ വഴിവെക്കുക. ഇതോടെ കൊല്‍ക്കത്ത സ്വഭാവികമായും രണ്ടാം...

KERALA22 mins ago

നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തിച്ചു; മലേഷ്യയില്‍ നിന്ന് കൊണ്ടുവന്നത് റിബ വൈറിന്റെ 8000 ഗുളികകള്‍; ട്രയല്‍ നടത്തിയ ശേഷം വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനുള്ള മരുന്ന് കോഴിക്കോടെത്തി. പ്രതിപ്രവര്‍ത്തനതതിനുള്ള റിബ വൈറിനാണ് എത്തിയത്. മലേഷ്യയില്‍ നിന്ന് 8000 ഗുളികകളാണ് കെഎംഎസ്‌സിഎല്‍ വഴി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

BUSINESS25 mins ago

ഓഹരി വിപണി പതനത്തിൽ, സെൻസെക്‌സ് 306 പോയിന്റ് താഴ്ന്നു, നിഫ്റ്റിക്ക് 106 പോയിന്റ് നഷ്ടം

ഓഹരി വിപണി ഇന്ന് കനത്ത ഇടിവിലേക്ക് വീണു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെൻസെക്‌സ് 306 .33 പോയിന്റ് ഇടിഞ്ഞ 34344 .91 ൽ ക്ളോസ് ചെയ്തു....

YOUR HEALTH32 mins ago

അഗര്‍ബത്തികള്‍ ആളേകൊല്ലികളാണെന്ന് അറിയാമോ ? പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

അഗര്‍ബത്തികള്‍ ക്ഷേത്രങ്ങളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് പൊതുവിലുള്ള ധാരണയെങ്കിലും...

CRICKET41 mins ago

സഞ്ജു കൊല്‍ക്കത്ത ബോളര്‍മാരുടെ നട്ടെല്ലൊടിക്കാന്‍ കഴിവുള്ളവന്‍; പ്രശംസയുമായി ഗംഭീര്‍

ഐപിഎല്ലിന്റെ എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ എത്തുകയാണ്.  കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് നോക്കൗട്ട്റൗണ്ട് പോരാട്ടം. തോല്‍ക്കുന്ന ടീം പുറത്താവുമെന്നതില്‍ ജീവന്‍മരണ പോരിനാണ്...

AUTOMOBILE42 mins ago

എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടി പട്ടാള പ്രൗഢിയില്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്; ‘ക്ലാസിക് 500 പെഗാസസ്’ വിപണിയിലേക്ക്

പട്ടാള പ്രൗഢിയുള്ള പുതിയ അവതാരത്തെ രംഗത്തിറക്കി റോയല്‍ എന്‍ഫീല്‍ഡ്. ക്ലാസിക് 500 പെഗാസസ് എന്നാണ് ഈ പ്രത്യേക പതിപ്പിനു റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്ന പേര്. രണ്ടാം ലോകമഹായുദ്ധ...

DESTINATION45 mins ago

നീലക്കുറിഞ്ഞി ആസ്വദിക്കാന്‍ കടുത്ത നിയന്ത്രണം; ദിവസം 3600 സന്ദര്‍ശകര്‍ക്ക് മാത്രം അനുമതി, തീരുമാനം ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍

മൂന്നാറില്‍  നീലകുറിഞ്ഞി സംരക്ഷണം   മുന്‍ നിര്‍ത്തി  ഇരവികുളം  ദേശിയ ഉദ്യാനത്തിലേക്കുളള സന്ദര്‍ശകരുടെ എണ്ണത്തില്‍ വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം  പൂക്കുന്ന  നീലകുറിഞ്ഞി ...

KERALA57 mins ago

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം; സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി...

CRICKET1 hour ago

‘തല’യ്ക്ക് ട്രിബ്യൂട്ട് നല്‍കി ‘ചാമ്പ്യന്‍’ ബ്രാവോ

സൗത്ത് ആഫ്രിക്കയുടെ സൂപ്പര്‍താരം ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറി പ്രകടനം ചെന്നൈയെ വീണ്ടും ഐ പി എല്‍ ഫൈനലിലേക്ക് എത്തിച്ചിരിക്കുകയാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഇത് ഏഴാം...

NATIONAL1 hour ago

തോക്ക് താഴെ വയ്ക്കാതെ തമിഴ്‌നാട് പൊലീസ്; തൂത്തുക്കുടിയില്‍ വീണ്ടും വെടിവെയ്പ്പ്; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

തൂത്തുക്കുടിക്കടുത്ത് അണ്ണാനഗറില്‍ വീണ്ടും പൊലീസ് വെടിവെയ്പ്പ്. ഒരാള്‍ മരിച്ചു. കാളിയപ്പനാണ് (24) മരിച്ചത്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരം. തൂത്തുക്കുടി ജനറല്‍...