റോജി ഇലന്തൂര്‍
ഇന്നലെ നടന്ന MI യും UPW യും തമ്മിലുള്ള WPL മത്സരത്തില്‍ MI യെ തുടര്‍ച്ചയായ നാലാം ജയത്തിലേക്ക് നയിക്കാന്‍ ഹര്‍മന്‍പ്രീത് കൗറിന് ഭാഗ്യത്തിന്റെ അകമ്പടി കൂടെ ഉണ്ടായിരുന്നു. ആക്രമണാത്മക ബാറ്റിംഗിനു പേരുകേട്ട MI ക്യാപ്റ്റന്‍ സീസണിലെ തന്റെ രണ്ടാമത്തെ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി, ടീമിനെ ‘ടേബിള്‍ ടോപ്പി’ല്‍ നിലനിര്‍ത്തി.
MI ഓപ്പണേഴ്‌സ് ഇരുവരും പവര്‍പ്ലേയ്ക്ക് ശേഷം ഔട്ട് ആയപ്പോള്‍ കടന്നുവന്ന കൗറും നാറ്റും കൂടെ ഒരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോഴാണ് അഞ്ജലി ശര്‍വാണിയുടെ പന്ത് കൗറിന്റെ ലെഗ് സ്റ്റമ്പില്‍ തട്ടി ബെയില്‍സ് തെറിക്കുന്നത്, എന്നാല്‍ സ്റ്റമ്പില്‍ നിന്നും ഇളകിയ ബെയില്‍സ് നിലത്തു വീഴാതെ സ്റ്റമ്പില്‍ തന്നെ ഇരുപ്പുറപ്പിച്ചു!
Talk about riding your luck edition, ft. @mipaltan captain @ImHarmanpreet!
Here's what happened 🎥 🔽
Follow the match ▶️ https://t.co/yTrUlbUr5D#TATAWPL | #UPWvMI pic.twitter.com/4eNDFbNBVu
— Women's Premier League (WPL) (@wplt20) March 12, 2023
ഇങ്ങനെ ഹര്‍മന്‍പ്രീതിന് ഭാഗ്യം തുണച്ചില്ലായിരുന്നു എങ്കില്‍ വളരെ നേരത്തെ തന്നെ ഡഗ് ഔട്ടില്‍ എത്തുമായിരുന്നു. മാത്രവുമല്ല, അതു മത്സരഫലത്തെ പോലും ബാധിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഭാഗ്യം ഹാര്‍മന്റെ ഒപ്പമായിരുന്നു.
എന്നാല്‍, ഇതേ ഹര്‍മന്‍പ്രീത് ഇന്ത്യ ഓസ്‌ട്രേലിയ വേള്‍ഡ് കപ്പ് മത്സരത്തില്‍ ശക്തമായി പൊരുതി നിര്‍ഭാഗ്യവശാല്‍ കളിയുടെ ഒരു നിര്‍ണ്ണായകഘട്ടത്തില്‍ റണ്‍ ഔട്ട് ആയിപോകുന്നതും ടീം ഇന്ത്യ തോല്‍വി അണഞ്ഞു ഫൈനല്‍ പ്രവേശനം നഷ്ടമാകുന്നതും നമ്മള്‍ കണ്ടതാണ്.
അതെ, ക്രിക്കറ്റ് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയാണ്.. അത് ആരോടൊപ്പമാണോ അവര്‍ ജയിച്ചിരിക്കും.. കപ്പ് അടിച്ചിരിക്കും..
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍