അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഇംഗ്ലീഷ് ടീമിലെ ബാക്കി താരങ്ങൾ എല്ലാം ചോദിക്കുമായിരുന്നു. ഇവനെ എന്തിനാണ് ടീമിലെടുക്കുന്നത് എന്ന് , ബാറ്റുകൊണ്ടും ബോളുകൊണ്ടും പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ലാതെ കുറച്ചു മത്സരങ്ങളുടെ മാത്രം കരിയർ ഉള്ള ആളാണ് ലെൻ ഹോപ്‌വുഡ് .
ഇംഗ്ലീഷ് താരമായ ലെൻ കൗണ്ടി ക്രിക്കറ്റിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ആ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ഇംഗ്ലീഷ് ടീമിൽ എടുത്തത്. എന്നാൽ ലോകോത്തര താരങ്ങൾ ഉള്ള ടീമിൽ നല്ല ടീമുകളോട് പോരാടാനുള്ള കരുത്ത് താരത്തിന് ഇല്ലായിരുന്നു.
താരം ഇംഗ്ലണ്ടിന് വേണ്ടി ആകെ കളിച്ചത് വെറും 2 ടെസ്റ്റ് മത്സരങ്ങളാണ്. ഈ ടെസ്റ്റുകളിൽ നിന്ന് ഒരു റെക്കോർഡും താരം സ്വന്തമാക്കി എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം.
1934 ആഷസ് സമയത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു വിക്കറ്റ് പോലും എടുക്കാതെ ഏറ്റവും കൂടുതൽ പന്തുകൾ ബൗൾ ചെയ്തതിന്റെ അതുല്യ റെക്കോർഡ് ലെൻ ഹോപ്വുഡിന് സ്വന്തം. ആഷസിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച ഹോപ്‌വുഡ് 77 ഓവർ (462 പന്തിൽ) വിക്കറ്റൊന്നും എടുക്കാതെ ബൗൾ ചെയ്തു.
തന്റെ അന്താരാഷ്ട്ര കരിയറിലെ രണ്ട് ടെസ്റ്റുകളിൽ 0-155 എന്ന കണക്കുകളോടെയാണ് അദ്ദേഹം തന്റെ ടെസ്റ്റ് കരിയർ പൂർത്തിയാക്കിയത്.