ഭര്‍ത്താവ് പാകിസ്ഥാനില്‍ ബാറ്റിംഗ് ഭാര്യ ന്യൂസിലൻഡില്‍ ബാറ്റിംഗ് ; രണ്ടുപേരും കളിക്കുന്നത് ഒരു എതിരാളിക്ക് എതിരേ

ലോകത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകര്‍ പാകിസ്താന്റെയും ഓസ്‌ട്രേലിയയുടെയും പുരുഷ വനിതാ ടീമുകളുടെ മത്സരം കൗതുകത്തോടെ കാണുന്ന സമയമാണ് കടന്നുപോയത്. റാവല്‍പിണ്ടിയില്‍ ഓസ്‌ട്രേലിയയുടെ പുരുഷടീം പാകിസ്തന്റെ പുരുഷ ടീമിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ വനിതാടീം പാകിസ്താന്റെ വനിതാടീമിനെ നേരിടുകയായിരുന്നു.

ഭര്‍ത്താവ് പാകിസ്താനില്‍ പാകിസ്താനെതിരേ കളിക്കുന്ന അതേസമയം തന്നെ ന്യൂസിലന്റില്‍ ഭാര്യയും പാകിസ്താനെിരേ കളിക്കുകയായിരുന്നു. രണ്ടുപേരും ബാറ്റ് ചെയ്യുകയും. പാക് പേസര്‍മാരെ ഭര്‍ത്താവ് റാവല്‍പിണ്ടിയില്‍ നേരിടുമ്പോള്‍ പാകിസ്താന്റെ വനിതാ ടീമിലെ പേസര്‍മാരെ ഭാര്യ ന്യൂസിലന്റിലെ ലോകകപ്പ് മത്സരത്തിലൂം നേരിടുകയായിരുന്നു.

ഒരേ സമയം ഒരേ എതിരാളികള്‍ക്ക് എതിരേ രണ്ടിടത്തായി ബാറ്റ് ചെയ്തിരുന്നത് അനേകം ക്രിക്കറ്റ് ആരാധകരാണ് കണ്ടത്. ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ദമ്പതികളായ മൈക്കല്‍ സ്റ്റാര്‍ക്കും ഭാര്യ അലീസാ ഹീലിയുമായിരുന്നു. ഏതാനും വര്‍ഷമായി ഇരുവരും ഓസ്‌ട്രേലിയന്‍ പുരുഷ – വനിതാ ടീമുകളില്‍ സ്ഥിരാംഗങ്ങളാണ്. മൈക്കല്‍ സ്റ്റാര്‍ക്ക് ഓസീസിന്റെ പേസ് നിരയെ നയിക്കുമ്പോള്‍ ഹീലി വനിതാ ടീമിന്റെ വിക്കറ്റ് കീപ്പറാണ്. 25 വര്‍ഷത്തിന് ശേഷമായിരുന്നു ഓസ്‌ട്രേലിയയുടെ പാക് പര്യടനം.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം