ഞാൻ സഞ്ജു ഫാൻ ബോയ്, ടി 20 യിൽ അവൻ ബാറ്റിംഗിന് ഇറങ്ങിയാൽ ഞാൻ ബാറ്റിംഗ് മുഴുവൻ കണ്ടിരിക്കും; മലയാളി താരത്തെ വാഴ്ത്തി ഇതിഹാസം

ഇതിഹാസ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിംഗ് അടുത്തിടെ തൻ്റെ പ്രിയപ്പെട്ട ഇന്ത്യൻ കളിക്കാരെ കുറിച്ച് സംസാരിച്ചു. രോഹിത് ശർമ്മ, വിരാട് കോലി, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ എന്നിവരെയാണ് താൻ ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടപ്പെടുന്ന കളിക്കാരെ പോണ്ടിംഗ് തിരഞ്ഞെടുത്തത്.

ടി20 ക്രിക്കറ്റിലേക്ക് വരുമ്പോൾ, സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണ് എന്ന് സമ്മതിച്ചെങ്കിലും മറ്റൊരു പേരാണ് പോണ്ടിംഗ് പറഞ്ഞത് . സഞ്ജു സാംസണെ പ്രത്യേകം പ്രശംസിച്ച പോണ്ടിംഗ്, ടി20 ക്രിക്കറ്റിൽ അദ്ദേഹം ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്നും അവകാശപ്പെട്ടു. സ്കൈ സ്‌പോർട്‌സിനോട് സംസാരിക്കവെയാണ് റിക്കി പോണ്ടിംഗ് തൻ്റെ പ്രിയപ്പെട്ട ഇന്ത്യൻ താരങ്ങളെ വെളിപ്പെടുത്തിയത്. സംഭാഷണത്തിനിടെ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

സൂര്യകുമാർ യാദവിനെയും ജസ്പ്രീത് ബുംറയെയും പറയാതെ സഞ്ജു സാംസണെ ടി20 ക്രിക്കറ്റിലെ തൻ്റെ പ്രിയപ്പെട്ട താരങ്ങളായി പറഞ്ഞു. ടി20 ക്രിക്കറ്റിൽ സാംസൺ ബാറ്റ് ചെയ്യുന്നത് തനിക്ക് ഇഷ്ടമാണെന്ന് പോണ്ടിംഗ് അവകാശപ്പെട്ടു.

“ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന ഒരുപാട് ഇന്ത്യൻ താരങ്ങളുണ്ട് – രോഹിത് , ഗിൽ, പന്ത്, പിന്നെ വിരാട് ഇവരെയൊക്കെ ഇഷ്ടമാണ്. സഞ്ജു സാംസൺ, അവനെ എനിക്ക് ഇഷ്ടമാണ്. എങ്ങനെയെന്ന് എനിക്കറിയില്ല. സഞ്ജു ബാറ്റ് ചെയ്യാൻ ഇറങ്ങിയാൽ ഞാൻ ടി വി മാറ്റാതെ അത് കണ്ടുകൊണ്ട് ഇരിക്കും. അവൻ മിടുക്കനാണ് ”പോണ്ടിംഗ് പറഞ്ഞു.

Latest Stories

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ