എനിക്ക് ആ ഇന്ത്യൻ താരത്തെ ഭയം, ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അദ്ദേഹം ദേഷ്യത്തോടെ നോക്കി; വമ്പൻ വെളിപ്പെടുത്തലുമായി റിങ്കു സിംഗ്

വിരാട് കോഹ്‌ലിയുമായുള്ള സംഭാഷണവും ഇന്ത്യൻ ഇതിഹാസത്തിൽ നിന്ന് രണ്ടാം തവണയും തനിക്ക് ബാറ്റ് കിട്ടിയതെങ്ങനെയെന്നും സ്റ്റാർ ഇന്ത്യ ബാറ്റർ റിങ്കു സിംഗ് വെളിപ്പെടുത്തി. ഫിറ്റ്നസ് നിലനിർത്താൻ വിരാട് കോഹ്‌ലിയെ പോലെ നല്ല ഡയറ്റ് പ്ലാൻ പിന്തുടരുന്നതായും റിങ്കു സിംഗ്. വിരാട് കോഹ്‌ലിയും റിങ്കു സിംഗും തമ്മിലുള്ള സൗഹൃദം ഐപിഎൽ 2024 ലെ ഏറ്റവും വലിയ ചർച്ചാ പോയിൻ്റുകളിൽ ഒന്നായിരുന്നു.

റിങ്കു ബാറ്റ് ഒരെണ്ണം ചോദിച്ചതിന് ശേഷം കോഹ്‌ലി തൻ്റെ ബാറ്റ് താരത്തിന് നൽകിയതോടെയാണ് ഇത് ആരംഭിച്ചത്. വീഡിയോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നിർഭാഗ്യവശാൽ, നെറ്റ്സിൽ ഒരു വലിയ ഷോട്ടിന് ശ്രമിക്കുന്നതിനിടെ റിങ്കുവിൻ്റെ കോഹ്‌ലി തന്ന ബാറ്റ് തകർന്നു. ശേഷം തനിക്ക് കോഹ്‌ലി തന്ന ബാറ്റ് പൊട്ടിപ്പോയെന്ന് കോഹ്‌ലിയെ കണ്ടപ്പോൾ താരം പറഞ്ഞു.

തൻ്റെ ബാറ്റ് നെറ്റ്സിൽ ഒടിഞ്ഞത് അറിഞ്ഞപ്പോൾ കോഹ്‌ലി അത്ഭുതപ്പെട്ടു. കോഹ്‌ലി ആദ്യം ദേഷ്യത്തോടെയാണ് നോക്കിയതെങ്കിലും പിന്നീട് യുവതാരത്തിന് ഒരു പുതിയ ബാറ്റ് കൊടുക്കുക ആയിരുന്നു.

ന്യൂസ് 24-നുമായുള്ള ഒരു ഹ്രസ്വ ചാറ്റിനിടെ, വിരാട് കോഹ്‌ലിയുമായുള്ള സംഭാഷണം റിങ്കു പങ്കിട്ടു. ആദ്യ ബാറ്റ് പൊട്ടിയതിന് ശേഷം പുതിയൊരു ബാറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. “അവൻ വളരെ സീനിയറായതിനാൽ അവനെ സമീപിക്കാൻ എനിക്ക് കുറച്ച് പേടിയായിരുന്നു. പൊട്ടിയ ബാറ്റ് കാണിക്കാൻ ഞാൻ പോയിരുന്നു. അവനിൽ നിന്ന് ഒരു പുതിയ ബാറ്റ് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ” റിങ്കു കോഹ്‌ലിയുമായുള്ള സംഭാഷണത്തിൽ വെളിപ്പെടുത്തി.

” സീസണിൽ അദ്ദേഹം എനിക്ക് ബംഗളൂരുവിൽ ആദ്യത്തെ ബാറ്റ് തന്നു. ഞാൻ അവനോട് ചോദിച്ചപ്പോൾ ആണ് എനിക്ക് ബാറ്റ് തന്നത്. എന്നാൽ ആ ബാറ്റ് പൊട്ടിയപ്പോൾ അദ്ദേഹം എനിക്ക് പുതിയ ബാറ്റ് തരുമെന്ന് കരുതിയില്ല.” താരം പറഞ്ഞ് അവസാനിപ്പിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ