ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടല്ലോ സന്തോഷം, ഇത്ര ആനന്ദം ഈ അടുത്ത കാലത്തൊന്നും തോന്നിയിട്ടില്ല; പ്രതികരണവുമായി ദിനേശ് കാർത്തിക്

തിങ്കളാഴ്ച മുംബൈയിൽ നടന്ന വനിതാ പ്രീമിയർ ലീഗ് (WPL) 2023 ലേലം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചലഞ്ചേഴ്‌സ് ഉൾപ്പെട്ട ലേലം കാണാൻ തന്നെ ആരാധകർക്ക് ആവേശമായിരുന്നു. തങ്ങൾ ഉദ്ദേശിച്ച താരങ്ങളെ എല്ലാം സ്വന്തമാക്കാൻ ടീമിന് സാധിച്ചു. സാധാരണ ലേലത്തിൽ ‘മുംബൈ ഇന്ത്യൻസ്” കാണിക്കുന്നത് പോലെ ലോകോത്തര താരങ്ങൾ അടങ്ങിയ ടീമിനെ തന്നെയാണ് ബാംഗ്ലൂർ സ്വതമാക്കിയിരിക്കുന്നത്.

3.4 കോടി രൂപ മുടക്കി ബാംഗ്ലൂർ ആദ്യം മന്ദാനയ്ക്ക് വേണ്ടി കാശ് വാരി എറിഞ്ഞു. അതേസമയം, ഓൾറൗണ്ടർമാരായ എല്ലിസ് പെറിയെയും സോഫി ഡിവിനേയും യഥാക്രമം 1.7 രൂപയ്ക്കും 50 ലക്ഷം രൂപയ്ക്കും സ്വന്തമാക്കി. മന്ദാനയെ പോലെ ഒരു ലോകോത്തര താരത്തെ ടീമിൽ എടുത്തതിൽ താൻ വലിയ സന്തോഷത്തിലാണ് എന്നും മികച്ച ലേലം നടത്തിയ തന്റെ ടീമിനെ അഭിനന്ദിക്കുക ആണെന്നും പറയുകയാണ് ദിനേശ് കാർത്തിക്ക്.

ഡബ്ല്യുപിഎൽ ലേലത്തിന് മുന്നോടിയായി, മന്ദാനയെയും അലിസ ഹീലിയെയും ആർസിബി സ്വന്തമാക്കുമെന്ന് കാർത്തിക് പ്രതീക്ഷിച്ചിരുന്നു. 70 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്‌സ് ഹീലിയെ സ്വന്തമാക്കിയപ്പോൾ,തന്റെ ഫ്രാഞ്ചൈസി ഇത്തരം മികച്ച പ്രകടനം നടത്തിയതിൽ സന്തോഷമുണ്ടെന്നും മന്ദാനയെയും മറ്റ് താരങ്ങളെയും ആർസിബി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും കാർത്തിക് ട്വീറ്റ് ചെയ്തു.

“ഞാൻ പറഞ്ഞത് കേട്ടതിൽ ബാംഗ്ലൂരിനോട് സന്തോഷം അറിയിക്കുന്നു. എല്ലാവര്ക്കും ബാംഗ്ലൂർ കുടുംബത്തിലേക്ക് സ്വാഗതം.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സംസ്ഥാന സര്‍ക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ