'ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്'; വെളിപ്പെടുത്തി ന്യൂസിലന്‍ഡ് പേസര്‍

സ്വവര്‍ഗാനിരാഗിയാണെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് മുന്‍ പേസര്‍ ഹീത്ത് ഡേവിസ്. ജീവിതത്തില്‍ താന്‍ ഒളിച്ചുവെച്ചിരുന്ന കാര്യമായിരുന്നു ഇതെന്നും എന്നാല്‍ ഓക്‌ലന്‍ഡ് ക്രിക്കറ്റിലെ എല്ലാവര്‍ക്കും താന്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് അറിയാമായിരുന്നതായി ഹീത്ത് ഡേവിസ് പറയുന്നു.

‘എന്റെ ജീവിതത്തില്‍ ഞാന്‍ ഒളിച്ചുവെച്ചിരുന്ന ഒരു ഭാഗമാണ് ഇത്. ഉള്ളില്‍ ഒതുക്കി വെച്ചിരിക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗിയുടെ ജീവിതമാണ് എന്റേത്. അത് ഉള്ളിലൊതുക്കി വെച്ച് എനിക്ക് വയ്യാതായിരിക്കുന്നു. ഓക് ലന്‍ഡ് ടീമിലെ എല്ലാവര്‍ക്കും ഞാന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അറിയാം. അവര്‍ക്കതൊരു പ്രശ്നമായിരുന്നില്ല’ ഹീത്ത് ഡേവിസ പറഞ്ഞു.

സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലെ ആദ്യ താരമാണ് ഹീത്ത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സ്റ്റീവന്‍ ഡേവിസ് ആണ് സ്വവര്‍ഗാനുരാഗിയാണ് താനെന്ന് വെളിപ്പെടുത്തി ആദ്യമെത്തിയ രാജ്യാന്തര ക്രിക്കറ്റ് താരം. 2011ലായിരുന്നു അത്. വനിതാ ക്രിക്കറ്റില്‍ ഒരേ ലിംഗത്തിലുള്ളവരിലേക്ക് കളിക്കാര്‍ ആകര്‍ഷിക്കപ്പെടുകയും സ്വവര്‍ഗ വിവാഹങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ഇത് അപൂര്‍വമായ ഒരു സംഭവമാണ്.

കിവീസിനായി 5 ടെസ്റ്റും 11 ഏകദിനവുമാണ് ഹീത്ത് കളിച്ചത്. 1994 മുതല്‍ 1997 വരെയുള്ള സമയത്തായിരുന്നു ഇത്. ടെസ്റ്റില്‍ 17 വിക്കറ്റും ഏകദിനത്തില്‍ 11 വിക്കറ്റും നേടി. പരിക്കും സ്ഥിരതയില്ലായ്മയുമാണ് ഹീത്തിന് തിരിച്ചടിയായത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍