താന്‍ വിന്‍ഡീസ് താരങ്ങളായ പൊള്ളാര്‍ഡിനെയോ റസലിനെയോ പോലെ വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ആളല്ലെന്ന് ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹിം. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ശേഷം സംസാരിക്കവേയാണ് മുഷ്ഫിഖര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ശക്തിയ്ക്കനുസരിച്ചുള്ള പ്രകടനമാണ് താന്‍ കാഴ്ചവയ്ക്കുന്നതെന്ന് മുഷ്ഫിഖര്‍ റഹിം പറഞ്ഞു.
“ഞാന്‍ പൊള്ളാര്‍ഡിനെയോ റസലിനെയോ പോലെ വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ആളല്ല. എന്റെ ശക്തിയ്ക്കനുസരിച്ചുള്ള പ്രകടനമാണ് ഞാന്‍ കാഴ്ചവയ്ക്കുന്നത്. ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത വിക്കറ്റായിരുന്നു. അതിനാല്‍ തന്നെ സമയം എടുത്താണ് ഞാന്‍ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയത്.”
“ഒരു വശത്ത് വിക്കറ്റ് കാത്ത് സൂക്ഷിക്കേണ്ടിയിരുന്നത് ആവശ്യമായിരുന്നു. മഹമ്മുദുള്ള, അഫീഫ്, സൈഫുദ്ദീന്‍ എന്നിവര്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. അത് ടീമിന് ഏറെ ഗുണം ചെയ്തു” മുഷ്ഫിഖര്‍ പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ മത്സരം 33 റണ്‍സിനാണ് ബംഗ്ലാദേശ് ജയിച്ചു കയറിയത്. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 258 റണ്‍സിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 224 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മത്സരത്തില്‍ മുഷ്ഫിഖര്‍ റഹിം 84 റണ്‍സ് നേടി.