എനിക്ക് ബാറ്റിംഗിൽ മാത്രമല്ല ബോളിങ്ങിലും ഉണ്ടെടാ പിടി, റിയാൻ പരാഗിന്റെ ആഘോഷ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; ചെക്കൻ വേറെ ലെവൽ

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് കിട്ടിയത്. 43 റൺസിന്റെ ഗംഭീര ജയമാണ് ഇന്ത്യ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യത്തിനുമുന്നിൽ ബാറ്റുചെയ്ത ലങ്കൻ പോരാട്ടം 170 റൺസിൽ അവസാനിക്കുക ആയിരുന്നു. 48 പന്തിൽ 79 റൺസടിച്ച പാതും നിസങ്കയുടെയും 45 റൺസെടുത്ത കുശാൽ മെൻഡിസിൻറെയും ഓപ്പണിംഗ് കൂട്ടുകെട്ട് ലങ്കയെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും പിന്നെ വന്ന ആർക്കും പിടിച്ചുനിൽക്കാൻ പോലും ആയില്ല. ഇന്ത്യക്കായി റിയാൻ പരാഗ് റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേലും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി 26 പന്തിൽ 58 റൺസെടുത്ത സൂര്യകുമാർ യാദവും21 പന്തിൽ 40 റൺ നേടിയ യശസ്വി ജയ്സ്വാളും ആണ് തിളങ്ങിയത്.

ബാറ്റിംഗിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും റിയാൻ പരാഗിന്റെ ബോളിങ് മികച്ചത് ആയിരുന്നു. തനിക്ക് ബോളിങ്ങും വശം ഉണ്ടെന്ന് തെളിയിച്ച താരം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇതിൽ ആദ്യ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ താരം വലിയ രീതിയിൽ ഉള്ള ആഘോഷമാണ് നടത്തിയത്. ഇത് ആരാധകർ ഏറ്റെടുക്കയും ചെയ്തു.

തന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും ബോളിങ് അവസരം കിട്ടിയിട്ടും അത് മുതലാക്കാൻ സാധിക്കാതിരുന്ന താരം എന്തായാലും ഇന്നലെ മികവ് കാണിച്ചു. വിക്കറ്റിന് ശേഷം അദ്ദേഹം ആഹ്ലാദഭരിതനായി ഗർജിച്ചു, പ്രത്യേക നിമിഷം ആവേശത്തോടെ ആഘോഷിച്ചു. ബാറ്റിംഗിനിടെ 7 (6) ന് പുറത്തായ ശേഷം റിയാന് ഒരു തിരിച്ചുവരവ് അത്യാവശ്യം ആയിരുന്നു. 1.2-0-5-3 എന്ന മികച്ച കണക്കുകളോടെ അവസാനിച്ച പ്രകടനത്തിൽ തൻ്റെ ബൗളിംഗ് മികവ് കൊണ്ട് എന്തായാലും ബാറ്റിംഗിലെ കുറവ് നികത്താൻ താരത്തിനായി.

പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ