സച്ചിനും രോഹിതും രഹാനെയും ഉള്ള പട്ടികയിൽ ഞാനുമുണ്ട്, നേട്ടത്തെ കുറിച്ച് യുവതാരം

മുംബൈ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി സെമിഫൈനലിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. നിർണായക പോരാട്ടത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ജയ്‌സ്വാളായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്‌സിൽ 100 ​​റൺസ് നേടിയ അദ്ദേഹം രണ്ടാം ഇന്നിംഗ്‌സിൽ 181 റൺസ് നേടി മുംബൈയെ ഫൈനലിലെത്തിച്ചു.

രണ്ടാം ഇന്നിംഗ്‌സിൽ സാവധാനം തുടങ്ങി 54-ാം പന്തിൽ അക്കൗണ്ട് തുറന്ന ജയ്‌സ്വാൾ, രഞ്ജി ട്രോഫിയിലെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടി. മുംബൈ കളിക്കാരുടെ എലൈറ്റ് പട്ടികയിൽ തന്റെ പേരും എഴുതി ചേർക്കാൻ താരത്തെ ഇന്നിംഗ്സ് സഹായിച്ചു. നേരത്തെ സച്ചിൻ ടെണ്ടുൽക്കർ, വിനോദ് കാംബ്ലി, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, വസീം ജാഫർ എന്നിവരാണ് മുംബൈക്കായി ഈ നേട്ടം കൈവരിച്ചത്.

“ഞാൻ വിക്കറ്റ് നന്നായി പഠിച്ചു, അത് പതുക്കെയാണെന്ന് ഞാൻ മനസ്സിലാക്കി. പൃഥ്വി പുറത്തായപ്പോൾ ഞാൻ അർമാൻ ജാഫറുമായി പ്ലാൻ ചർച്ച ചെയ്തു. കഴിയുന്നത്ര നേരം ക്രീസിൽ തുടരാനായിരുന്നു എന്റെ പ്ലാൻ. ആദ്യ റൺസ് നേടാൻ ഞാൻ ഒരുപാട് സമയമെടുത്തു എന്നെനിക്ക് അറിയാം. സെറ്റ് ആയാൽ റൺസ് വരുമെന്ന് എനിക്ക് അറിയാമായിരുന്നു,” ജയ്‌സ്വാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കളിക്കാരുടെ എലൈറ്റ് ലിസ്റ്റിൽ ചേരുമ്പോൾ, തനിക്ക് ഈ റെക്കോർഡിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയതിന് ശേഷമാണ് അതിനെക്കുറിച്ച് അറിഞ്ഞതെന്നും സൗത്ത്പാ പറഞ്ഞു.

“എനിക്ക് ഈ റെക്കോർഡിനെക്കുറിച്ച് അറിയില്ലായിരുന്നു. ഡ്രസിങ് റൂമിൽ തിരിച്ചെത്തിയപ്പോൾ സഹപ്രവർത്തകർ ഇക്കാര്യം പറഞ്ഞു. സച്ചിൻ സാർ, വസീം സർ, രോഹിത്, അജിങ്ക്യ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം എന്റെ പേര് കാണാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഐ.പി.എലിൽ മികച്ച പ്രകടനം നടത്തഹിയാ തരാം ദേശിയ ടീമിലെ സ്ഥാനത്തിനായി കാത്തിരിക്കുക ആണ്.

Latest Stories

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

BGT 2025: ടെസ്റ്റിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങി രോഹിത് ശർമ്മ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

നിതീഷ് കുമാറിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ്; എന്താ കഥയെന്ന് ചിരിയോടെ ബിഹാര്‍ മുഖ്യമന്ത്രി; തിരിച്ചെത്തുമോ 'ബഡാ ഭായ് - ഛോട്ടാ ഭായ്' സഖ്യം

അൽകസാറിനും XUV700 നും എതിരാളിയായി ഇനി മാരുതിയുടെ ഹൈബ്രിഡ് 7-സീറ്റർ എസ്‌യുവി !

വയനാട് പുനരധിവാസം; ജനുവരി 15ന് ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്ന് മന്ത്രി കെ രാജന്‍

'നായികയാകാന്‍ കഷ്ടപ്പെടുന്ന വെറുമൊരു കൊച്ച് കുഞ്ഞ്', പരിഹാസങ്ങളില്‍ നിന്നുള്ള ഉയര്‍ച്ച..; കുറിപ്പുമായി എസ്തര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു