'അതിന് ഞാന്‍ തയ്യാറെടുക്കുകയാണ്'; പദ്ധതി വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍

ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകളില്‍നിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്പ് ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അതിനുശേഷം, ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം ശ്രദ്ധേയമായ ചില കളികള്‍ കളിച്ചിട്ടുണ്ട്. പക്ഷേ ടീം മാനേജ്മെന്റ് അദ്ദേഹത്തെ സെലക്ഷനായി പരിഗണിച്ചില്ല. നവംബറില്‍ ഓസ്ട്രേലിയയില്‍ പരിശീലന മത്സരം കളിക്കുന്ന ഇന്ത്യ എ ടീമില്‍ പോലും അയ്യര്‍ ഇടം പിടിച്ചില്ല.

എന്നിരുന്നാലും, അവസരം വന്നാല്‍ അത് ഏറ്റെടുക്കാന്‍ താരം സ്വയം തയ്യാറെടുക്കുകയാണ്. രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ ഇന്നിംഗ്സില്‍ അയ്യര്‍ 142 റണ്‍സ് നേടിയതാണ് മുംബൈയെ ഒമ്പത് വിക്കറ്റിന് വിജയിപ്പിച്ചത്. ഇറാനി കപ്പില്‍ ഒരു അര്‍ദ്ധസെഞ്ചുറിയും ദുലീപ് ട്രോഫിയില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറികളും കൂടി നേടിയ അദ്ദേഹം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നതിനായി രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

ഓസ്ട്രേലിയയില്‍ കളിക്കുന്നത് കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് ഇതേ കുറിച്ച് സംസാരിച്ച അയ്യര്‍ അഭിപ്രായപ്പെട്ടു. ഡൗണ്‍ അണ്ടറില്‍ കളിക്കുന്നതിന്റെ വെല്ലുവിളികള്‍ അദ്ദേഹം മനസ്സിലാക്കുന്നു. പക്ഷേ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അതിനായി സ്വയം തയ്യാറെടുക്കുകയാണെന്നും താരം പറഞ്ഞു.

ഓസ്ട്രേലിയയില്‍ കളിക്കുന്നത്, പ്രത്യേകിച്ച് ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയില്‍ കളിക്കുന്നത് ക്രിക്കറ്റിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. സാഹചര്യങ്ങള്‍, മത്സരം, തീവ്രത എന്നിവ നിങ്ങളില്‍ നിന്ന് എല്ലാം ആവശ്യപ്പെടുന്നു. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളാണിത്. ആ അവസരം പ്രയോജനപ്പെടുത്താനും ഒരു അടയാളം അവശേഷിപ്പിക്കാനും ഞാന്‍ തയ്യാറെടുക്കുകയാണ്- അയ്യര്‍ പറഞ്ഞു.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി